
കൊളംബൊ: ഇന്ത്യക്കെതിരെ ഏകദിന-ടി20 പരമ്പയ്ക്ക് ശ്രീലങ്കയുടെ 24 അംഗ ടീം. ലാഹിരു ഉഡാര, ഷിരണ്‍ ഫെര്‍ണാണ്ടോ, ഇഷാന്‍ ജയരത്‌നെ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ധനഞ്ജയ ലക്ഷന്‍, പ്രവീണ്‍ ജയവിക്രമ എന്നിവര്‍ ആദ്യമായി ടി20 ടീമില്‍ ഇടം നേടി. ദീര്‍ഘനാളുകള്‍ക്ക് ശേഷം ലാഹിരു കുമാര നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി.
ദസുന്‍ ഷനകയാണ് ശ്രീലങ്കയെ നയിക്കുക. ധനഞ്ജയ ഡിസില്‍വ ഉപനയാകനാവും. പരിക്കിനെ തുടര്‍ന്ന് കുശാല്‍ പെരേരയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കണങ്കാലില്‍ പരിക്കേറ്റ ബിനുര ഫെര്‍ണാണ്ടോയെ ടി20 ടീമില്‍ മാത്രമാണ് ഉള്‍പ്പെടുത്തി. അതോടൊപ്പം ഇംഗ്ലണ്ട് പര്യടനത്തിനിടെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച നിരോഷന്‍ ഡിക്ക്‌വെല്ല, ധനുഷ്‌ക ഗുണതിലക, കുശാന്‍ മെന്‍ഡിസ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ശ്രീലങ്കന്‍ ടീം: ദസുന്‍ ഷനക (ക്യാപ്റ്റന്‍), ധനഞ്ജയ ഡിസില്‍വ, അവിഷ്‌ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്‌സ, പതും നിസങ്ക, ചരിത് അസലങ്ക, വാനിഡു ഹസരങ്ക, അഷന്‍ ഭണ്ഡാര, മിനോദ് ഭാനുക, ലാഹിരു ഉഡാര, രമേഷ് മെന്‍ഡിസ്, ചാമിക കരുണാരത്‌നെ, ബിനുര ഫെര്‍ണാണ്ടോ, ദുഷ്മന്ത ചമീര, ലക്ഷന്‍ സന്ധാകന്‍, അകില ധനഞ്ജയ, ഷിരണ്‍ ഫെര്‍ണാഡോ, ധനഞ്ജയ ലക്ഷന്‍, ഇഷാന്‍ ജയരത്‌നെ, പ്രവീണ്‍ ജയവിക്രമ, അസിത ഫെര്‍ണാണ്ടോ, കശുന്‍ രജിത, ലാഹിരു കുമാര, ഇസുരു ഉഡാന.
18നാണ് ആദ്യ ഏകദിനം. മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. മൂന്ന് ടി20 മത്സരങ്ങള്‍ ഉള്‍പ്പെടുത്ത ടി20 പരമ്പരയ്ക്ക് ജൂലൈ 25നും തുടക്കമാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!