ലിറ്റണ്‍ ദാസിന് സെഞ്ചുറി; സിംബാബ്‌വെയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍

Published : Jul 16, 2021, 05:24 PM IST
ലിറ്റണ്‍ ദാസിന് സെഞ്ചുറി; സിംബാബ്‌വെയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍

Synopsis

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് ലിറ്റണ്‍ ദാസിന്റെ (102) സെഞ്ചുറിയാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. അഫീഫ് ഹുസൈനാണ് (45) സന്ദര്‍ശകരുടെ സ്‌കോര്‍ 250 കടത്തിയത്.  

 

ഹരാരെ: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ സിംബാബ്‌വെയ്ക്ക് 276 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് ലിറ്റണ്‍ ദാസിന്റെ (102) സെഞ്ചുറിയാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. അഫീഫ് ഹുസൈനാണ് (45) സന്ദര്‍ശകരുടെ സ്‌കോര്‍ 250 കടത്തിയത്. ലൂക് ജോംഗ്‌വെ സിംബാബ്‌വെയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളില്‍ ആദ്യത്തെ മത്സരമാണിത്.

മോശം തുടക്കമായിരുന്നു ബംഗ്ലാദേശിന്. സ്‌കോര്‍ ബോര്‍ഡില്‍ 74 റണ്‍സ് മാത്രമുള്ളപ്പോള്‍ നാല് മുന്‍നിര താരങ്ങള്‍ പവലിയനില്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ (0), ഷാക്കിബ് അല്‍ ഹസന്‍ (19), മുഹമ്മദ് മിതുന്‍ (19), മൊസദെക് ഹുസൈന്‍ (5) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ആറാമനായി ക്രീസിലെത്തിയ മഹ്‌മുദുള്ളയ്‌ക്കൊപ്പം ലിറ്റണ്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്തത് ബംഗ്ലാ ഇന്നിങ്‌സിന് തുണയായി.

എന്നാല്‍ മഹ്‌മുദുള്ള  (33) പുറത്തായി. വൈകാതെ ലിറ്റണ്‍ തന്റെ നാലാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ബംഗ്ലാ ഓപ്പണറുടെ ഇന്നിങ്‌സ്. പിന്നാലെ അഫീഫ് വേഗത്തില്‍ റണ്‍സ് കണ്ടെത്തിയപ്പോള്‍ ബംഗ്ലാദേശിന്റെ സ്‌കോര്‍ 250 കടന്നു. മെഹിദി ഹസന്‍ (26),  ടസ്‌കിന്‍ അഹമ്മദ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് സെയ്ഫുദ്ദീന്‍ (8), ഷൊറിഫുല്‍ ഇസ്ലാം (0) എന്നിവര്‍ പുറത്താവാതെ നിന്നു.

ജോംഗ്‌വെയ്ക്ക് പുറമെ ബ്ലെസിംഗ് മുസറബാനി, റിച്ചാര്‍ഡ് ഗവാരാ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. തെന്‍ഡെ ചടാര ഒരു വിക്കറ്റ് വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിമാന ടിക്കറ്റ് കിട്ടിയില്ല, ഒടുവിൽ ആരും തിരിച്ചറിയാതെ തേർഡ് എസി ട്രെയിനിൽ വീട്ടിൽ തിരിച്ചെത്തി ഇന്ത്യയുടെ ലോകകപ്പ് ഹീറോ
ബിസിസിഐയുടെ 131 കോടിയുടെ സമ്മാനമഴ, സഞ്ജുവും സൂര്യയും ഉൾപ്പെടെയുള്ള താരങ്ങൾക്ക് ലഭിക്കുന്നത് വമ്പൻ തുക; കണക്കുകൾ പുറത്ത്