പാക്കിസ്ഥാനെ തകര്‍ത്ത് ശ്രീലങ്ക; ടി ട്വന്‍റി ചരിത്രത്തിലെ പ്രായംകുറഞ്ഞ ഹാട്രിക്ക് നേട്ടവുമായി ഹസ്നെയ്ന്‍

Published : Oct 06, 2019, 07:40 AM IST
പാക്കിസ്ഥാനെ തകര്‍ത്ത് ശ്രീലങ്ക; ടി ട്വന്‍റി ചരിത്രത്തിലെ പ്രായംകുറഞ്ഞ ഹാട്രിക്ക് നേട്ടവുമായി ഹസ്നെയ്ന്‍

Synopsis

ഭാനുക രജപക്സ, ഡസുൻ ഷനക, ഷെഹാൻ ജയസൂര്യ എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കിയാണ് പത്തൊന്‍പതുകാരനായ മുഹമ്മദ് ഹസ്നെയ്ൻ ചരിത്രമെഴുതിയത്

ലാഹോര്‍: പാകിസ്ഥാനെതിരായ ഒന്നാം ട്വന്‍റി 20 യിൽ ശ്രീലങ്കയ്ക്ക് 64 റൺസ് ജയം. ശ്രീലങ്കയുടെ 156 റൺസ് പിന്തുടർന്ന പാകിസ്ഥാൻ 101 റൺസിന് പുറത്തായി. 57 റൺസെടുത്ത ധനുഷ്ക ഗുണതിലകെയാണ് ലങ്കയുടെ ടോപ് സ്കോറർ. മുന്ന് വിക്കറ്റ് വീതം നേടിയ നുവാൻ പ്രദീപും ഇസുറു ഉഡാനയും ചേര്‍ന്നാണ് പാക്കിസ്ഥാനെ തകർത്തത്

ഭാനുക രജപക്സ, ഡസുൻ ഷനക, ഷെഹാൻ ജയസൂര്യ എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി മുഹമ്മദ് ഹസ്നെയ്ൻ ഹാട്രിക് സ്വന്തമാക്കി. ട്വന്‍റി 20 ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ബൗളറാണ് 19 കാരനായ ഹസ്നെയ്ൻ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
സ്മൃതി മന്ദാന മടങ്ങി, ഷെഫാലിക്ക് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം