ന്യൂസിലന്‍ഡിനെതിരെ തകര്‍ന്നടിഞ്ഞ് ലങ്ക, ഫോളോ ഓണ്‍, ഇന്നിംഗ്സ് ജയം ലക്ഷ്യമിട്ട് കിവീസ്

Published : Mar 19, 2023, 12:44 PM IST
 ന്യൂസിലന്‍ഡിനെതിരെ തകര്‍ന്നടിഞ്ഞ് ലങ്ക, ഫോളോ ഓണ്‍, ഇന്നിംഗ്സ് ജയം ലക്ഷ്യമിട്ട് കിവീസ്

Synopsis

എട്ട് വിക്കറ്റും രണ്ട് ദിവസവും ശേഷിക്കെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ലങ്കക്ക് ഇനിയും 303 റണ്‍സ് കൂടി വേണം.

വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡിനെതിരായ വെല്ലിംഗ്‌ടണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സ് തോല്‍വി മുന്നില്‍ കണ്ട് ശ്രീലങ്ക. ന്യൂസിലന്‍ഡിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോറായ 580 റണ്‍സിന് മറുപടിയായി രണ്ടാം ഇന്നിംഗ്സില്‍ മൂന്നാം ദിനം 164 റണ്‍സിന് ഓള്‍ ഔട്ടായ ലങ്ക മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെന്ന നിലയിലാണ്. 50 റണ്‍സുമായി കുശാല്‍ മെന്‍ഡിസും ഒരു റണ്ണോടെ ഏയ്ഞ്ചലോ മാത്യൂസും ക്രീസില്‍.

എട്ട് വിക്കറ്റും രണ്ട് ദിവസവും ശേഷിക്കെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ലങ്കക്ക് ഇനിയും 303 റണ്‍സ് കൂടി വേണം. അഞ്ച് റണ്‍സെടുത്ത ഒഷാഡ ഫെര്‍ണാണ്ടോയുടെയും 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദിമുത് കരുണരത്നെയുടെയും വിക്കറ്റുകളാണ് ലങ്കക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. ടിം സൗത്തിക്കും ഡൗ ബ്രേസ്‌‌വെല്ലിനുമാണ് വിക്കറ്റ്. സ്കോര്‍ ന്യൂസിലന്‍ഡ് 580-4, ശ്രീലങ്ക 164, 113-2.

പരമ്പര പിടിക്കാന്‍ ഇന്ത്യ, ഒപ്പമെത്താന്‍ ഓസീസ്, ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന്

നേരത്തെ 26-2 എന്ന നിലയില്‍ മൂന്നാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ലങ്ക 164 റണ്‍സിന് ഓള്‍ ഔട്ടായി. 89 റണ്‍സെടുത്ത ക്യാപ്റ്റന്‍ കരുണരത്നെയും 37 റണ്‍സെടുത്ത ദിനേശ് ചണ്ഡിമലും 19 റണ്‍സെടുത്ത നിഷാന്‍ മധുഷ്കയും മാത്രമെ ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു. കിവീസിനായി മാറ്റ് ഹെന്‍രിയും മൈക്കല്‍ ബ്രേസ്‌വെല്ലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ടിം സൗത്തിയും ഡൗ ബ്രേസ്‌വെല്ലും ടിക്നറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ടെസ്റ്റില്‍ അവസാന പന്തില്‍ ജയിച്ച കിവീസ് രണ്ട് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ശ്രീലങ്കക്ക് പരമ്പര 2-0ന് സ്വന്തമാക്കണമായിരുന്നു. ആദ്യ ടെസ്റ്റില്‍ ലങ്ക തോറ്റതോടെ ഓസ്ട്രേലിയക്കൊപ്പം ഇന്ത്യ ഫൈനലിലെത്തിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ടോസിന് ഇറങ്ങുക മാത്രമല്ല ക്യാപ്റ്റന്റെ ജോലി'; സൂര്യകുമാര്‍ യാദവിനെതിരെ വിമര്‍ശനവുമായി മുന്‍ താരം
'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍