
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് സെമി ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ആദ്യം പന്തെറിയും. ദുബായില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ ശ്രീലങ്കയെ ബൗളിംഗിന് അയക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് മത്സരം 20 ഓവറാക്കി ചുരുക്കിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ മലേഷ്യക്കെതിരെ കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം ആരോണ്‍ ജോര്‍ജ്, ഹെനില്‍ പട്ടേല്‍ എന്നിവര്‍ തിരിച്ചെത്തി. ഹര്‍വന്‍ഷ് പങ്കാലിയ, ഉദ്ധവ് മോഹന്‍ എന്നിവരാണ് വഴി മാറിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക മോശം അവസ്ഥയിലാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 11 ഓവറില്‍ മൂന്നിന് 73 എന്ന നിലയിലാണ് ശ്രീലങ്ക. വിമത് ദിന്‍സാര (32), ചാമിക ഹീനടിഗാല (19) എന്നിവരാണ് ക്രീസില്‍. വിരന്‍ ചാമുഡിത (19), ദുല്‍നിത് സിഗേര (1), കവിജ ഗാമേജ് (2) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി കിഷന്‍ കുമാര്‍ സിംഗ്, ദീപേഷ് രവീന്ദ്രന്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഇന്ത്യ: ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവന്‍ഷി, ആരോണ്‍ ജോര്‍ജ്, വിഹാന്‍ മല്‍ഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ടു (വിക്കറ്റ് കീപ്പര്‍), കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍, കിഷന്‍ കുമാര്‍ സിംഗ്.
ശ്രീലങ്ക: വിമത് ദിന്‍സാര (ക്യാപ്റ്റന്‍), വീരന്‍ ചാമുദിത, കിത്മ വിതാനപതിരണ, കവിജ ഗമഗെ, സനൂജ നിണ്ടുവാര, ചാമിക ഹീനാറ്റിഗല, ദുല്‍നിത് സിഗേര, ആദം ഹില്‍മി (വിക്കറ്റ് കീപ്പര്‍), സേത്മിക സെനവിരത്നെ, രസിത് നിംസാര, വിഘ്‌നേശ്വരന്‍ ആകാശ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!