അഫ്രീദിക്ക് മൂന്ന് വിക്കറ്റ്! ധനജ്ഞയ സെഞ്ചുറിക്കരികെ; പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ ലങ്ക ഭേദപ്പെട്ട നിലയില്‍

Published : Jul 16, 2023, 07:00 PM IST
അഫ്രീദിക്ക് മൂന്ന് വിക്കറ്റ്! ധനജ്ഞയ സെഞ്ചുറിക്കരികെ; പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ ലങ്ക ഭേദപ്പെട്ട നിലയില്‍

Synopsis

മോശം തുടക്കമാണ് ആതിഥേയരായ ശ്രീലങ്കയ്ക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ ആറ് റണ്‍സ് മാത്രമുള്ളപ്പോള്‍ നിഷന്‍ മധുഷ്‌ക (4) പുറത്തായി. ഷഹീന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദിന് ക്യാച്ച്.

ഗാലെ: പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക ഭേദപ്പെട്ട നിലയില്‍. ഗാലെ, ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ബാറ്റിംംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തിട്ടുണ്ട്. ധനജ്ഞയ ഡി സില്‍വ (94) ക്രീസിലുണ്ട്. എയ്ഞ്ചലോ മാത്യൂസ് (64) മികച്ച പ്രകടനം പുറത്തെടുത്തു. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റെടുത്തു.

മോശം തുടക്കമാണ് ആതിഥേയരായ ശ്രീലങ്കയ്ക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ ആറ് റണ്‍സ് മാത്രമുള്ളപ്പോള്‍ നിഷന്‍ മധുഷ്‌ക (4) പുറത്തായി. ഷഹീന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദിന് ക്യാച്ച്. കുശാല്‍ മെന്‍ഡിസിനും (12) തിളങ്ങാനായില്ല. ഷഹീന്‍ തന്നെയാണ് മെന്‍ഡിസിനെ മടക്കിയത്. ഇത്തവണ ക്യാച്ചെടുത്തത് അഗ സല്‍മാന്‍. ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നെയും (29) ഷഹീന്റെ മുന്നില്‍ കീഴടങ്ങി. സര്‍ഫറാസിനായിരുന്നു ക്യാച്ച്. ദിനേശ് ചാണ്ഡിമലിന് (1) ആറ് പന്ത് മാത്രമായിരുന്നു ആയുസ്. നസീം ഷായുടെ പന്തില്‍ പാക് ക്യാപ്്റ്റന്‍ ബാബര്‍ അസമിന് ക്യാച്ച്. ഇതോടെ നാലിന് 54 എന്ന നിലയിലായി ശ്രീലങ്ക

പിന്നീട് മാത്യൂസ് - ധനജ്ഞയ സഖ്യം നേടിയ 131 റണ്‍സാണ് ലങ്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ അബ്രാര്‍ അഹമ്മദ് പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. മാത്യൂസ് സര്‍ഫററാസിന്റെ കൈകളിലേക്ക്. ഒമ്പത് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു മാത്യൂസിന്റെ ഇന്നിംഗ്‌സ്. മാത്യൂസ് മടങ്ങുമ്പോള്‍ ആതിഥേയര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തിരുന്നു. തുടര്‍ന്ന് സമരവിക്രമയ്‌ക്കൊപ്പം (36) 57 റണ്‍സ് ചേര്‍ക്കാനും ധനജ്ഞയ്ക്കായി. എന്നാല്‍ ആദ്യദിനത്തെ നാലാം പന്തില്‍ ധനജ്ഞയ മടങ്ങി. അഗ സല്‍മാനായിരുന്നു വിക്കറ്റ്.

ഷഹീന് പുറമെ സല്‍മാന്‍, നസീം ഷാ, അബ്രാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. രണ്ട് ടെസ്റ്റുകള്‍ മാത്രമാണ് പരമ്പരയിലുള്ളത്. രണ്ടാം ടെസ്റ്റ് ശനിയാഴ്ച്ച കൊളംബൊ സിന്‍ഹളീസ് സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കും.

നാണക്കേട്, ഏകദിന ചരിത്രത്തിലാദ്യം! ബംഗ്ലാദേശ് വനിതകള്‍ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കി

PREV
click me!

Recommended Stories

38 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടം, ഓസ്ട്രേലിയക്കെതിരെ രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് തോല്‍വിയിലേക്ക്
നടുവൊടിച്ച് പ്രസിദ്ധ്, കറക്കിയിട്ട് കുല്‍ദീപ്, നല്ല തുടക്കത്തിനുശേഷം അടിതെറ്റി ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം