സ്പിന്‍ കെണിയില്‍ ഇന്ത്യ വീണു! വെല്ലാലഗെയ്ക്ക് അഞ്ച് വിക്കറ്റ്; ശ്രീലങ്കയ്ക്ക് 214 റണ്‍സ് വിജയലക്ഷ്യം

Published : Sep 12, 2023, 07:30 PM IST
സ്പിന്‍ കെണിയില്‍ ഇന്ത്യ വീണു! വെല്ലാലഗെയ്ക്ക് അഞ്ച് വിക്കറ്റ്; ശ്രീലങ്കയ്ക്ക് 214 റണ്‍സ് വിജയലക്ഷ്യം

Synopsis

വെല്ലാലഗെ പന്തെറിയാന്‍ വരുന്നത് വരെ മികച്ച നിലയിലായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ 80 റണ്‍സാണ് രോഹിത് - ശുഭ്മാന്‍ ഗില്‍ (19) കൂട്ടിചേര്‍ത്തത്. ഗില്ലിനെ ബൗള്‍ഡാക്കി വെല്ലാലഗെ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു.

കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 214 വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെ, നാല് വിക്കറ്റ് നേടിയ ചരിത് അസലങ്ക എന്നിവരാണ് തകര്‍ത്തത്. 53 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ (39), ഇഷാന്‍ കിഷന്‍ (33) എന്നിവരാണ് ചെറുത്തുനിന്ന് മറ്റുതാരങ്ങള്‍. 49.1 ഓവറില്‍ ഇന്ത്യ എല്ലാവരും പുറത്താവുകയായിരുന്നു. സൂപ്പര്‍ ഫോറില്‍ ഇരുവരുടേയും രണ്ടാം മത്സരമാണിത്.

വെല്ലാലഗെ പന്തെറിയാന്‍ വരുന്നത് വരെ മികച്ച നിലയിലായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ 80 റണ്‍സാണ് രോഹിത് - ശുഭ്മാന്‍ ഗില്‍ (19) കൂട്ടിചേര്‍ത്തത്. ഗില്ലിനെ ബൗള്‍ഡാക്കി വെല്ലാലഗെ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. പാകിസ്ഥാനെതിരെ സെഞ്ചുറി നേടിയ വിരാട് കോലിക്ക് 12 പന്ത് മാത്രമായിരുന്നു ആയുസ്. മൂന്ന് റണ്‍സെടുത്ത താരത്തെ വെല്ലാലഗെ, ദസുന്‍ ഷനകയുടെ കൈകളിലെത്തിച്ചു. 15-ാ ഓവറില്‍ രോഹിത്തിനേയും വെല്ലാലഗെയും ബൗള്‍ഡാക്കി.  48 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ രണ്ട് സിക്‌സും ഏഴ് ഫോറും നേടി. ഇതോടെ ഇന്ത്യ മൂന്നിന് 91 റണ്‍സ് എന്ന നിലയിലായി.

പിന്നീല്‍ രാഹുല്‍ - ഇഷാന്‍ സഖ്യം 63 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രാഹുലിനെ പുറത്താക്കി വെല്ലാലഗെ വീണ്ടും ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. റിട്ടേണ്‍ ക്യാച്ചിലൂടെയാണ് രാഹുല്‍ മടങ്ങുന്നത്. കിഷനെ അസലങ്കയും മടക്കിയതോടെ ഇന്ത്യ അടിയുലഞ്ഞു. പിന്നീടെത്തിയവരില്‍ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ഹാര്‍ദിക് പാണ്ഡ്യ (5), രവീന്ദ്ര ജഡേജ (4) എന്നിവര്‍ നിരാശപ്പെടുത്തി. ജസ്പ്രിത് ബുമ്ര (5), കുല്‍ദീപ് (0) എന്നിവര്‍ വന്നത് പോലെ മടങ്ങി. മുഹമ്മദ് സിറാജിനെ (പുറത്താവാതെ 4) കൂട്ടുപിടിച്ച് അക്‌സര്‍ പട്ടേല്‍ (26) നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 200 കടത്തിയത്. 

നേരത്തെ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഷാര്‍ദുല്‍ താക്കൂറിന് പകരം അക്‌സര്‍ പട്ടേല്‍ ടീമിലെത്തി. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചായതുകൊണ്ടാണ് അക്‌സറിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

സച്ചിൻ, ഗാംഗുലി, പോണ്ടിംഗ്, ഇതിഹാസങ്ങളെ ബഹുദൂരം പിന്നിലാക്കി രോഹിത് ശർമ, ചരിത്രനേട്ടത്തിൽ മുന്നിൽ കോലി മാത്രം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബുമ്രയുടെ തീപാറും യോർക്കറില്‍ അടിതെറ്റി വീണ് ഇഷാൻ കിഷൻ, പാക് പോരിന് മുമ്പ് ഇന്ത്യക്ക് വീണ്ടും ആശങ്ക
'ആ പോരാട്ടത്തിനായി ഞങ്ങള്‍ ഇപ്പോഴേ റെഡിയാണ്', ലോകകപ്പിലെ ആവേശപ്പോരിന് മുമ്പ് പാകിസഥാനെ മുന്നറിയിപ്പുമായി തിലക് വര്‍മ