Asianet News MalayalamAsianet News Malayalam

സച്ചിൻ, ഗാംഗുലി, പോണ്ടിംഗ്, ഇതിഹാസങ്ങളെ ബഹുദൂരം പിന്നിലാക്കി രോഹിത് ശർമ, ചരിത്രനേട്ടത്തിൽ മുന്നിൽ കോലി മാത്രം

ലങ്കക്കെതിരെ 22 റണ്‍സെടുത്തപ്പോള്‍ മറ്റൊരു ചരിത്രനേട്ടവും രോഹിത് ശര്‍മ സ്വന്തമാക്കി. ഏകദിന ക്രിക്കറ്റില്‍  10000 റണ്‍സ് തികക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരവും ലോക ക്രിക്കറ്റിലെ പതിനഞ്ചാമത്തെ താരവുമായി രോഹിത്.

record alert Rohit Sharma smashes 10000 ODI runs in IND vs SL Asia Cup tie gkc
Author
First Published Sep 12, 2023, 7:16 PM IST

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്-ഗില്‍ സഖ്യം 11 ഓവറില്‍ 80 റണ്‍സടിച്ചാണ് വേര്‍പിരിഞ്ഞത്. ഗില്‍ പതുങ്ങി കളിച്ചപ്പോല്‍ തകര്‍ത്തടിച്ചായിരുന്നു രോഹിത് മുന്നേറിയത്. 48 പന്തില്‍ രണ്ട് സിക്സും ഏഴ് ഫോറും പറത്തിയ രോഹിത് ലങ്കന്‍ നായകന്‍ ദാസുന്‍ ഷനകയെ സിക്സിന് പറത്തിയാണ് അര്‍ധ സെഞ്ചുറിയിലെത്തിയത്.

ലങ്കക്കെതിരെ 22 റണ്‍സിലെത്തിയപ്പോള്‍ മറ്റൊരു ചരിത്രനേട്ടവും രോഹിത് ശര്‍മ സ്വന്തമാക്കി. ഏകദിന ക്രിക്കറ്റില്‍  10000 റണ്‍സ് തികക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരവും ലോക ക്രിക്കറ്റിലെ പതിനഞ്ചാമത്തെ താരവുമായി രോഹിത്. ഏകദിനത്തില്‍ അതിവേഗം 10000 റണ്‍സ്  തികക്കുന്ന രണ്ടാമത്തെ ബാറ്ററുമായി രോഹിത്. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, സൗരവ് ഗാംഗുലി, ബ്രയാന്‍ ലാറ, ക്രിസ് ഗെയ്ല്‍, എസ് എസ് ധോണി, ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ രാഹുല്‍ ദ്രാവിഡ് എന്നിവരെയാണ് രോഹിത് ഇന്ന് ബഹുദൂരം പിന്നിലാക്കിയത്.241-ാമത് ഏകദിനത്തിലാാണ് രോഹിത് ഏകദിനത്തില്‍ 10000 പിന്നിട്ടത്.

സച്ചിന്‍(259), ഗാംഗുലി(263), പോണ്ടിംഗ്(266), ധോണി(273), ബ്രയാന്‍ ലാറ(278), ക്രിസ് ഗെയ്ല്‍(282), ദ്രാവിഡ്(287), തിലകരത്നെ ദില്‍ഷന്‍(293) എന്നിവരെയാാണ് റെക്കോര്‍ഡ് നേട്ടത്തില്‍ ഇന്ന് രോഹിത് പിന്നിലാക്കിയത്.205 ഇന്നിംഗ്സില്‍ 10000 തികച്ച വിരാട് കോലി മാത്രമാണ് രോഹിത്തിന് മുമ്പിലുള്ളത്.

ലങ്കയുടെ വല്ലഭനായി വെല്ലാലഗെ, ഇന്ത്യന്‍ ടോപ് ഓർഡറിനെ കറക്കി വീഴ്ത്തി; മുട്ടുമടക്കിയത് രോഹിത് മുതൽ പാണ്ഡ്യവരെ

ദാസുന്‍ ഷനകയെ സിക്സ് അടിച്ച് അര്‍ധസെഞ്ചുറി തികച്ചതോടെ ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. ഇന്ത്യക്കായി വെറും 12 ഇന്നിംഗ്സില്‍ 1000 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡും ഇന്നത്തെ അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ രോഹിത്തും ഗില്ലും സ്വന്തമാക്കി. 91.3 ശരാശരിയില്‍ 1046 റണ്‍സാണ് ഇതരുവരും ചേര്‍ന്ന് ഇതുവരെ നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios