ചമീരയ്ക്ക് നാല് വിക്കറ്റ്, അഫ്ഗാന്‍ തരിപ്പണം! തകര്‍പ്പന്‍ ജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക

By Web TeamFirst Published Jun 7, 2023, 4:49 PM IST
Highlights

ചമീരയ്ക്ക് പുറമെ വാനിന്ദു ഹസരങ്കയുടെ മൂന്ന് വിക്കറ്റ് പ്രകടനം കൂടിയാണ് അഫ്ഗാനെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ ശ്രീലങ്കയെ സഹായിച്ചത്. ലാഹിരു കുമാരയ്ക്ക് രണ്ട് വിക്കറ്റുണ്ട്. 23 റണ്‍സ് നേടിയ മുഹമ്മദ് നബിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍.

കൊളംബൊ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര ശ്രീലങ്കയ്ക്ക്. മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു അഫ്ഗാന്‍ 222 ഓവറില്‍ 116ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ദുഷ്മന്ത ചമീരാണ് അഫ്ഗാനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 16 ഓറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പതും നിസ്സങ്ക (51), ദിമുത് കരുണാരത്‌നെ (56) എന്നിവരാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ശ്രീലങ്ക 2-1ന് സ്വന്തമാക്കി.

മറുപടി ബാറ്റിംഗില്‍ പതും നിസ്സങ്കയുടെ (51) വിക്കറ്റ് മാത്രമാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. ഗുല്‍ബാദിന്‍ നെയ്ബിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. 34 പന്തുകള്‍ നേരിട്ട നിസ്സങ്ക രണ്ട് സിക്‌സും എട്ട് ഫോറും നേടി. ഒന്നാം വിക്കറ്റില്‍ ദിമുത് കരുണാരത്‌നെയ്‌ക്കൊപ്പം 84 റണ്‍സ് നിസ്സങ്ക കൂട്ടിചേര്‍ത്തിരുന്നു. നിസ്സങ്ക മടങ്ങിയെങ്കിലും കുശാല്‍ മെന്‍ഡിസിനെ (11) കൂട്ടുപിടിച്ച് ദിമുത് ശ്രീലങ്കയെ പരമ്പര വിജയത്തിലേക്ക് നയിച്ചു.

നേരത്തെ, ചമീരയ്ക്ക് പുറമെ വാനിന്ദു ഹസരങ്കയുടെ മൂന്ന് വിക്കറ്റ് പ്രകടനം കൂടിയാണ് അഫ്ഗാനെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ ശ്രീലങ്കയെ സഹായിച്ചത്. ലാഹിരു കുമാരയ്ക്ക് രണ്ട് വിക്കറ്റുണ്ട്. 23 റണ്‍സ് നേടിയ മുഹമ്മദ് നബിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. ഇബ്രാഹിം സദ്രാന്‍ (22), ഗുല്‍ബാദിന്‍ (20), നജീബുള്ള സദ്രാന്‍ (10), ഫരീദ് അഹമ്മദ് (പുറത്താവാതെ 13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. റഹ്മാനുള്ള ഗുര്‍ബാസ് (8), റഹ്്മത്ത് ഷാ (7), ഹഷ്മതുള്ള ഷഹീദി (4), റാഷിദ് ഖാന്‍ (2), മുജീബ് റഹ്മാന്‍ (0), ഫസല്‍ഹഖ് ഫാറൂഖി (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

ആഷസ്: രണ്ട് വര്‍ഷം മുമ്പ് ടെസ്റ്റില്‍ നിന്ന് വിരമിച്ച ഓള്‍ റൗണ്ടറെ തിരിച്ചുവിളിച്ച് ഇംഗ്ലണ്ട്

ആദ്യ ഏകദിനം അഫ്ഗാന്‍ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. രണ്ടാം ഏകദിനത്തില്‍ ശ്രീലങ്ക തിരിച്ചടിച്ചു. ജയം 132 റണ്‍സിനായിരുന്നു. ഇപ്പോള്‍ മൂന്നാം ഏകദിനവും ജയിച്ചതോടെ പരമ്പര ലങ്കയുടെ കൈകളിലായി. 

tags
click me!