നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം; ഒരു മാറ്റം, വെറ്ററന്‍ താരം ടീമില്‍

By Web TeamFirst Published Sep 6, 2022, 7:14 PM IST
Highlights

സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ഇന്ത്യയെത്തുന്നത് പാകിസ്ഥാനോട് തോറ്റാണ്. ഇന്ന് ശ്രീലങ്കയോട് പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ അവസാനിക്കും.

ദുബായ്: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപറ്റന്‍ ദസുന്‍ ഷനക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത രവി ബിഷ്‌ണോയ് പുറത്തായി. ആര്‍ അശ്വിന്‍ ടീമില്‍ തിരിച്ചെത്തി. ശ്രീലങ്ക മാറ്റമൊന്നും വരുത്തിയിട്ടില്ല.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.

ശ്രീലങ്ക: പതും നിസ്സങ്ക, കുശാന്‍ മെന്‍ഡിസ്, ചരിത് അസലങ്ക, ധനുഷ്‌ക ഗുണതിലകെ, ഭാനുക രജപക്‌സ, ദസുന്‍ ഷനക, വാനിന്ദു ഹസരങ്ക, ചാമിക കരുണാരത്‌നെ, മഹീഷ് തീക്ഷണ, അശിത ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുഷനക. 

ക്രിക്കറ്റ് ദൈവത്തിന്റെ പിന്തുണയും അര്‍ഷ്ദീപിന്; സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഹൃദ്യമായ കുറിപ്പ്

സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ഇന്ത്യയെത്തുന്നത് പാകിസ്ഥാനോട് തോറ്റാണ്. ഇന്ന് ശ്രീലങ്കയോട് പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ അവസാനിക്കും.

ടി20 ലോകകപ്പ് ഒരുക്കമെന്ന നിലയിലും ഏറ്റവും ശക്തമായ ഇലവനെ ഇന്ത്യക്ക് അണിനിരത്തേണ്ടതുണ്ട്. ഇക്കാര്യം ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. 'അടുത്ത മൂന്നുനാല് ദിവസങ്ങളില്‍ വര്‍ക്ക് ലോഡ് മാനേജ്മെന്റുണ്ടാവില്ല പരിക്കിന്റെ പ്രശ്നം വന്നാലല്ലാതെ. എല്ലാ മത്സരങ്ങളും വിജയിക്കാനാണ് നോക്കുന്നത്. മത്സരങ്ങളും ടൂര്‍ണമെന്റും വിജയിക്കുക, വിജയിക്കാന്‍ ഏറ്റവും മികച്ച പ്രയത്നം നടത്തുക. ലോകകപ്പിലേക്ക് അടുക്കുകയാണ്. അതിനാല്‍ ഏറ്റവും മികച്ച സ്‌ക്വാഡിനെ കളിപ്പിക്കാനാണ് ശ്രമം' എന്നുമായിരുന്നു ദ്രാവിഡിന്റെ വാക്കുകള്‍.

മാര്‍ട്ടിന്‍ ഗപ്റ്റിലിനെ പറന്നു പിടിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍; അവിശ്വസനീയ ക്യാച്ചിന്റെ വീഡിയോ കാണാം
 

click me!