ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ടോസ് നഷ്ടം; സഞ്ജു ടീമില്‍, രണ്ട് താരങ്ങള്‍ അരങ്ങേറ്റത്തിന്

Published : Jan 03, 2023, 06:44 PM IST
ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ടോസ് നഷ്ടം; സഞ്ജു ടീമില്‍, രണ്ട് താരങ്ങള്‍ അരങ്ങേറ്റത്തിന്

Synopsis

ശുഭ്മാന്‍ ഗില്‍, ശിവം മാവി എന്നിവര്‍ ഇന്ത്യയുടെ ടി20 ജഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കും. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്. എന്നാല്‍ ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പര്‍.

മുംബൈ: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍, ശിവം മാവി എന്നിവര്‍ ഇന്ത്യയുടെ ടി20 ജഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കും. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്. എന്നാല്‍ ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പര്‍. അര്‍ഷ്ദീപ് സിംഗ് ഇന്ന് കളിക്കില്ല. മൂന്ന് പേസര്‍മാരും രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. 

സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. 2024 ടി20 ലോകകപ്പ് ലക്ഷ്യം വച്ച് ഇനിയങ്ങോട്ട് ഹാര്‍ദിക് തന്നെയായിരിക്കും ഇന്ത്യയെ നയിക്കുകയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ടി20 ക്രിക്കറ്റിലെ തലമുറ മാറ്റത്തിന് ഈ പരമ്പരയിലൂടെ തുടക്കമാവും. റണ്ണൊഴുകുന്ന പിച്ചാണ് വാംഖഡെയിലേത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്‌കോര്‍ 192 റണ്‍സാണ്. ചെറിയ ബൗണ്ടറികളാണ് എന്നുള്ളതുകൊണ്ടാണ് റണ്‍നിരക്ക് ഉയരുന്നത്. പേസര്‍മാര്‍ക്ക് തുടക്കത്തിലെ ഓവറുകളില്‍ പിന്തുണ ലഭിക്കും. 

ഇന്ത്യന്‍ ടീം: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ശിവം മാവി, യൂസ്‌വേന്ദ്ര ചാഹല്‍, ഉമ്രാന്‍ മാലിക്ക്.

ശ്രീലങ്ക: പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ, ചരിത് അസലങ്ക, ഭാനുക രജപക്സ, ദസുന്‍ ഷനക, ചാമിക കരുണാരത്നെ, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ദില്‍ഷന്‍ മധുഷനക, കശുന്‍ രജിത.

നേര്‍ക്കുനേര്‍

ഇന്ത്യയും ശ്രീലങ്കയും ഇതുവരെ 26 ടി20 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നു. ഇതില്‍ 17 തവണയും ഇന്ത്യക്കായിരുന്നു ജയം. ശ്രീലങ്ക എട്ട് മത്സരങ്ങള്‍ സ്വന്തമാക്കി. വാംഖഡെയില്‍ ഇരുവരും ഒരുതവണ നേര്‍ക്കുനേര്‍ വന്നു. ഇന്ത്യക്കായിരുന്നു ജയം. ഇന്ത്യയില്‍ ലങ്കയ്ക്കെതിരെ കളിച്ച 14 മത്സരങ്ങളിലും ഹോം ടീമിനായിരുന്നു ജയം.

കിവീസിനെ അവസാന വിക്കറ്റില്‍ അജാസ്- ഹെന്റി സഖ്യം 400 കടത്തി; മറുപടി ബാറ്റിംഗില്‍ തിരിച്ചടിച്ച് പാകിസ്ഥാന്‍

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്