ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് ടോസ്; ഇരുടീമുലും രണ്ട് മാറ്റങ്ങള്‍

By Web TeamFirst Published Sep 9, 2022, 7:16 PM IST
Highlights

രണ്ട് മാറ്റങ്ങളുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങിയത്. ഷദാബ് ഖാന്‍, നസീം ഷാ എന്നിവര്‍ക്ക് വിശ്രമം നല്‍കി. ഉസ്മാന്‍ ഖാദിര്‍, ഹാസന്‍ അലി എന്നിവര്‍ക്ക് അവസരം നല്‍കി.

ദുബായ്: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലങ്കന്‍ നായകന്‍ ദസുന്‍ ഷനക പാകിസ്ഥാനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ഇരു ടീമുകളും നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് മത്സരത്തിന് അമിത പ്രാധാന്യമില്ല.

രണ്ട് മാറ്റങ്ങളുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങിയത്. ഷദാബ് ഖാന്‍, നസീം ഷാ എന്നിവര്‍ക്ക് വിശ്രമം നല്‍കി. ഉസ്മാന്‍ ഖാദിര്‍, ഹാസന്‍ അലി എന്നിവര്‍ക്ക് അവസരം നല്‍കി. ശ്രീലങ്കയും രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ധനഞ്ജയ ഡിസില്‍വ, പ്രമോദ് മധുഷന്‍ എന്നിവര്‍ ടീമിലെത്തി. അസലങ്ക, അഷിത ഫെര്‍ണാണ്ടോ എന്നിവര്‍ക്ക് വിശ്രമം അനുവദിക്കുകയായിരുന്നു.

റിഷഭ് പന്ത് പുറത്തേക്ക്? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉള്‍പ്പെടും; സൂചന നല്‍കി ബിസിസിഐ

ശ്രീലങ്ക: പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡിസില്‍വ, ധനുഷ്‌ക ഗുണതിലക, ഭാനുക രജപക്‌സ, ദസുന്‍ ഷനക, വാനിന്ദു ഹസരങ്ക, ചാമിക കരുണാരത്‌നെ, പ്രമോദ് മധുഷന്‍, മഹീഷ് തീക്ഷണ, ദില്‍ഷന്‍ മധുഷനക.

പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, ആസിഫ് അലി, മുഹമ്മദ് നവാസ്, ഹാസന്‍ അലി, ഹാരിസ് റൗഫ്, ഉസ്മാന്‍ ഖാദിര്‍, മുഹമ്മദ് ഹസ്‌നൈന്‍.

ഇരു ടീമുകളും ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ എന്നിവരെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. ജയിക്കുന്നവര്‍ സൂപ്പര്‍ ഫോര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തും. നിലവില്‍ ഇരുവര്‍ക്കും നാല് പോയിന്റ് വീതമുണ്ട്. ഇന്ത്യക്ക് രണ്ട് പോയിന്റ് മാത്രമാണുള്ളത്. മൂന്ന് മത്സരങ്ങളും തോറ്റ അഫ്ഗാനിസ്ഥാന്‍ അവസാന സ്ഥാനത്താണ്. ബംഗ്ലാദേശ്, ഹോങ്കോങ് എന്നീ ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. അഫ്ഗാന്‍, ശ്രീലങ്ക എന്നിവരോടാണ് ബംഗ്ലാദേശ് തോറ്റത്. ഹോങ്കോങ്ങിന്‍റെ തോല്‍വി ഇന്ത്യ, പാകിസ്ഥാന്‍ എന്നിവരോടായിരുന്നു.

click me!