വമ്പന്‍ താരങ്ങളില്ല, ടീമാണ് താരം; ശ്രീലങ്കയുടെ വിജയം ഒത്തൊരുമയുടേത്, പക്ഷേ ടി20 ലോകകപ്പിന് യോഗ്യത കളിക്കണം

By Web TeamFirst Published Sep 12, 2022, 10:11 AM IST
Highlights

ഏഷ്യാകപ്പിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റതോടെ പ്രതീക്ഷയുടെ കണികപോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ക്രിക്കറ്റില്‍ ഒന്നും അസാധ്യമല്ലെന്ന് തെളിയിക്കുന്ന ലങ്കന്‍ യുവനിരയെയാണ് പിന്നെ കണ്ടത്.

ദുബായ്: ഏഷ്യാകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൂടെയാണ് ശ്രീലങ്ക ആറാം കിരീടം സ്വന്തമാക്കിയത്. ടി20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യക്കും പാകിസ്ഥാനും വ്യക്തമായ മുന്നറിയിപ്പും കിട്ടിക്കഴിഞ്ഞു. ഏഷ്യാകപ്പ് തുടങ്ങുമ്പോള്‍ ഇങ്ങനെയൊരു ദൃശ്യം ശ്രീലങ്കന്‍ ക്രിക്കറ്റ് പ്രേമികള്‍പോലും സ്വപ്നം കണ്ടിട്ടുണ്ടാവില്ല. ആഭ്യന്തര പ്രശ്‌നങ്ങളും തുടര്‍ തോല്‍വികളും തളര്‍ത്തിയ ലങ്കയ്ക്ക് ട്വന്റി 20 ലോകകപ്പിന് എത്തണമെങ്കില്‍ യോഗ്യതാറൗണ്ടില്‍ കളിക്കണം. 

ഏഷ്യാകപ്പിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റതോടെ പ്രതീക്ഷയുടെ കണികപോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ക്രിക്കറ്റില്‍ ഒന്നും അസാധ്യമല്ലെന്ന് തെളിയിക്കുന്ന ലങ്കന്‍ യുവനിരയെയാണ് പിന്നെ കണ്ടത്. ബംഗ്ലാദേശിനെയും അഫ്ഗാനിസ്ഥാനെയും ഇന്ത്യയെയും പാകിസ്ഥാനെയും തോല്‍പിച്ച് കിരീടം നേടുമ്പോള്‍ വമ്പന്‍ താരങ്ങളൊന്നും ലങ്കന്‍ നിരയിലില്ല. വ്യക്തിഗത മികവിനെക്കാള്‍ കെട്ടുറപ്പുള്ളൊരു ടീമിലൂടെയായിരുന്നു ലങ്കയുടെ കുതിപ്പ്. അവസരത്തിനൊത്തുയര്‍ന്ന സ്പിന്നര്‍മാരായിരുന്നു ഏഷ്യാകപ്പ് ലങ്കയുടെ വഴിയിലേക്ക് തിരിച്ചത്.

ഫീല്‍ഡിംഗിനിടെ വിണ്ടും മണ്ടത്തരം! ഷദാബ് ഖാനും ആസിഫ് അലിയും കൂട്ടിയിടിച്ചു; ഔട്ടെന്നുറച്ച പന്ത് സിക്‌സ്- വീഡിയോ

പതിവ് ദൗര്‍ബല്യങ്ങളൊന്നും പരിഹരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പാകിസ്ഥാന്റെ പ്രകടനം. മുഹമ്മദ് റിസ്‌വാന്റെ പോരാട്ടം ടീമിന് പ്രയോജനപ്പെടാത്തതും ചോരുന്ന കൈകകളും പതറുന്ന മധ്യനിരയും ലോകകപ്പിലേക്ക് എത്തുമ്പോഴും പാകിസ്ഥാന് ആശങ്കയായി തുടരും. ഫൈനലില്‍ എത്താതെ പുറത്തായ ഇന്ത്യയുടെ ദൗര്‍ബല്യങ്ങലും ഏഷ്യാകപ്പ് തുരന്നുകാട്ടി. 

ജസ്പ്രിത് ബുംറയുടെ അഭാവത്തില്‍ പേസ്‌നിരയുടെ മുനയൊടിഞ്ഞു. രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റതോടെ ടീമിന്റെ ബാലന്‍സും തെറ്റി. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യക്കും പാകിസ്ഥാനും പിഴവുകള്‍ തിരുത്താനും കണ്ണ് തുറപ്പിക്കാനുമുള്ള അവസരംകൂടിയാണ് ഏഷ്യാകപ്പ് നല്‍കിയിരിക്കുന്നത്.

വേഗം, അതിനൊപ്പം സ്വിങ്ങും! അനങ്ങാന്‍ കഴിയില്ല; മെന്‍ഡിസിന്റ പ്രതിരോധം തകര്‍ത്ത നസീം ഷായുടെ പന്ത്- വീഡിയോ

ഏഷ്യാകപ്പില്‍ ശ്രീലങ്കയുടെ ആറാം കിരീടമാണിത്. ഏഴ് കിരീടം നേടിയ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത് 1986, 1997, 2004, 2008, 2014 വര്‍ഷങ്ങളിലും ലങ്ക ചാംപ്യന്മാരായി. പാകിസ്ഥാന്‍ ജേതാക്കളായത് രണ്ടുതവണ മാത്രം.

click me!