19-ാം ഓവറിന്റെ അവസാന പന്തിലാണ് ഇരുവരും കൂട്ടിയിടിക്കുന്നത്. മുഹമ്മദ് ഹസ്‌നൈനിന്റെ ഓഫ് കട്ടര്‍ രജപക്‌സ ഡീപ്പ് മിഡ് വിക്കറ്റിലൂടെ സിക്‌സടിക്കാന്‍ ശ്രമിച്ചു. അന്തരീക്ഷത്തില്‍ ഉയര്‍ന്ന പന്ത് ആസിഫിന്റെ കൈകളിലേക്ക്. അദ്ദേഹത്തിന് കയ്യിലൊതുക്കാവുന്ന ക്യാച്ചായിരുന്നത്.

ദുബായ്: പാകിസ്ഥാനെതിരെ ഏഷ്യാ കപ്പില്‍ ശ്രീലങ്കന്‍ മുന്‍നിര തകര്‍ന്നപ്പോള്‍ മികച്ച സ്‌കോറിലേക്ക് നയിച്ചത് ഭാനുക രജതപക്‌സയായിരുന്നു. 45 പന്തുകള്‍ നേരിട്ട രജപക്‌സ പുറത്താവാതെ 71 റണ്‍സാണ് നേടിയത്. ഇതില്‍ മൂന്ന് സിക്‌സും ആറ് ബൗണ്ടറിയുമുണ്ടായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ രജപക്‌സയെ പുറത്താക്കാനുള്ള അവസരം പാകിസ്ഥാന്‍ താരങ്ങള്‍ക്കുണ്ടായിരുന്നു. ആദ്യം ഷദാബ് ഖാന്‍ ക്യാച്ച് പാഴാക്കുകയായിരുന്നു. പിന്നാലെ ആസിഫ് അലിയും ഷദാബും കൂട്ടിയിടിച്ച് മറ്റൊരു അവസരം പാഴാക്കി.

19-ാം ഓവറിന്റെ അവസാന പന്തിലാണ് ഇരുവരും കൂട്ടിയിടിക്കുന്നത്. മുഹമ്മദ് ഹസ്‌നൈനിന്റെ ഓഫ് കട്ടര്‍ രജപക്‌സ ഡീപ്പ് മിഡ് വിക്കറ്റിലൂടെ സിക്‌സടിക്കാന്‍ ശ്രമിച്ചു. അന്തരീക്ഷത്തില്‍ ഉയര്‍ന്ന പന്ത് ആസിഫിന്റെ കൈകളിലേക്ക്. അദ്ദേഹത്തിന് കയ്യിലൊതുക്കാവുന്ന ക്യാച്ചായിരുന്നത്. എന്നാല്‍ ഷദാബ് വന്ന് കൂട്ടിയിടച്ചോടെ ആസിഫിന് നിയന്ത്രണം നഷ്ടമായി. പന്ത് ബൗണ്ടറി ലൈനിനപ്പുറത്താണ് വീണത്. ശ്രീലങ്കയ്ക്ക് കിട്ടിയത ആറ് റണ്‍സ്. ഇടിയില്‍ ഷദാബിന് പരിക്കേറ്റിരുന്നു. പിന്നീട് ഫിസിയോ വന്ന് പരിശോധിച്ച ശേഷമാണ് അദ്ദേഹത്തിന് കളിക്കാനായത്. വീഡിയോ കാണാം... 

Scroll to load tweet…

അതേസമയം ശ്രീലങ്കയ്‌ക്കെതിരെ വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാന്‍ പ്രതിരോധത്തിലാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ മൂന്നിന് 101 എന്ന നിലയിലാണ് പാകിസ്ഥാന്‍. ബാബര്‍ അസം (5), ഫഖര്‍ സമാന്‍ (0), ഇഫ്തിഖര്‍ അഹമ്മദ് (32) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. പ്രമോദ് മധുഷനാണ് മൂന്ന് വിക്കറ്റുകളും. മുഹമ്മദ് റിസ്‌വാന്‍ (47), ഖുഷ്ദില്‍ ഷാ (6) എന്നിവരാണ് ക്രീസില്‍. 

വേഗം, അതിനൊപ്പം സ്വിങ്ങും! അനങ്ങാന്‍ കഴിയില്ല; മെന്‍ഡിസിന്റ പ്രതിരോധം തകര്‍ത്ത നസീം ഷായുടെ പന്ത്- വീഡിയോ

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 170 അടിച്ചെടുത്തത്. ഭാനുക രജപക്‌സയാണ് (41 പന്തില്‍ പുറത്താവാതെ 75) ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. വാനിന്ദു ഹസരങ്ക (36), ധനഞ്ജയ ഡിസില്‍ (28) എന്നിവരും തിളങ്ങി. ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 

ഒരുഘട്ടത്തില്‍ അഞ്ചിന് 58 എന്ന നിലയിലായിരുന്നു ലങ്ക. കുശാല്‍ മെന്‍ഡിസ് (0), പതും നിസ്സങ്ക (8), ധനഞ്ജയ ഡിസില്‍വ (28), ധനുഷ്‌ക ഗുണതിലക (1), ദസുന്‍ ഷനക (2) എന്നിവര്‍ തുടക്കത്തില്‍ വിക്കറ്റ് നല്‍കി. എന്നാല്‍ രജപക്‌സ-ഹസരങ്ക സഖ്യം ലങ്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും 68 റണ്‍സ് കൂട്ടിചേര്‍ത്തു. ഹസരങ്ക മടങ്ങിയെങ്കിലും ചാമിക കരുണാരത്‌നെയെ (14) കൂട്ടുപിടിച്ച് രജപക്‌സ ലങ്കയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു.

രാഹുല്‍ ദ്രാവിഡിന്റെ ഉപദേശം ഏറെ സഹായിച്ചു; അഫ്ഗാനെതിരെ സെഞ്ചുറി നേട്ടത്തിന് പിന്നിലെ കഥ വിവരിച്ച് വിരാട് കോലി