SL vs AUS : അരങ്ങേറ്റ പരമ്പരയില്‍ തന്നെ 12 വിക്കറ്റുകള്‍; ലങ്കന്‍ സ്പിന്നര്‍ ജയസൂര്യ റെക്കോര്‍ഡ് പട്ടികയില്‍

Published : Jul 11, 2022, 07:36 PM IST
SL vs AUS : അരങ്ങേറ്റ പരമ്പരയില്‍ തന്നെ 12 വിക്കറ്റുകള്‍; ലങ്കന്‍ സ്പിന്നര്‍ ജയസൂര്യ റെക്കോര്‍ഡ് പട്ടികയില്‍

Synopsis

ഈ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ താരം നരേന്ദ്ര ഹിര്‍വാണിയാണ് ഒന്നാമന്‍. 1988ല്‍ ചെന്നൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അരങ്ങേറ്റത്തില്‍ ഹിര്‍വാണി 136 റണ്‍സിന് 16 വിക്കറ്റ് വീഴ്ത്തിയിരുന്നു. മുന്‍ ഓസീസ് താരം ബോബ് മാസി തൊട്ടുതാഴെയുണ്ട്.

ഗാലെ: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ശ്രീലങ്കന്‍ സ്പിന്നര്‍ പ്രഭാത് ജയസൂര്യ (Prabath Jayasuriya). ഓസ്‌ട്രേലിയക്കെതിരെ (SL vs AUS) രണ്ടാം ടെസ്റ്റില്‍ 12 വിക്കറ്റ് നേടിയതോടെയാണ് ഇടങ്കയ്യന്‍ സ്പിന്നറുടെ അക്കൗണ്ടില്‍ അവിശ്വസനീയമായ റെക്കോര്‍ഡുകളെത്തിയത്. അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ നാലാമതെത്താന്‍ ജയസൂര്യക്കായി. 177 റണ്‍സ് വഴങ്ങിയാണ് ജയസൂര്യ 12 വിക്കറ്റ് വീഴ്ത്തിയത്.

ഈ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ താരം നരേന്ദ്ര ഹിര്‍വാണിയാണ് ഒന്നാമന്‍. 1988ല്‍ ചെന്നൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അരങ്ങേറ്റത്തില്‍ ഹിര്‍വാണി 136 റണ്‍സിന് 16 വിക്കറ്റ് വീഴ്ത്തിയിരുന്നു. മുന്‍ ഓസീസ് താരം ബോബ് മാസി തൊട്ടുതാഴെയുണ്ട്. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ അദ്ദേഹവും 16 വിക്കറ്റ് നേടിയിരുന്നു. 137 റണ്‍സ് വിട്ടുകൊടുത്തു. മുന്‍ ഇംഗ്ലണ്ട് താരം ഫ്രണ്ട് മാര്‍ട്ടിന്‍ 1890ല്‍ ഓവലില്‍ നടന്ന മത്സരത്തില്‍ 102ന് 12 വിക്കറ്റ് നേടി. 

ഇതിന് താഴെയാണ് ജയസൂര്യയുടെ പ്രകടനം. 2008ല്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ജേസണ്‍ ക്രേസ 358ന് 12 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഈ പ്രകടനം അഞ്ചാമതായി. മാത്രമല്ല, അരങ്ങേറ്റത്തില്‍ ഒരു ശ്രീലങ്കന്‍ താരത്തിന്റെ മികച്ച പ്രകടനമാണിത്. രണ്ടാം തവണ മാത്രമാണ് ഒരു ശ്രീലങ്കന്‍ താരം അരങ്ങേറ്റത്തില്‍ പത്ത് വിക്കറ്റ് വീഴ്ത്തുന്നത്. കഴിഞ്ഞ വര്‍ഷം പ്രവീണ്‍ ജയവിക്രമ ബംഗ്ലാദേശിനെതിരെ അരങ്ങേറ്റത്തില്‍ 11 വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഓസീസിനെതിരെ 39 റണ്‍സിനായിരുന്നു ശ്രീലങ്കയുടെ ജയം. ലങ്കയെ വീണ്ടും ബാറ്റ് ചെയ്യിപ്പിക്കാന്‍ 190 റണ്‍സ് മറികടക്കേണ്ടിയിരുന്ന ഓസീസ് 151ന് എല്ലാവരും പുറത്തായി. സ്‌കോര്‍: ഓസ്‌ട്രേലിയ 364, 151 & ശ്രീലങ്ക 554. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര സമനിലയായി. നേരത്തെ 206 റണ്‍സുമായി പുറത്താവാതെ നിന്ന ദിനേശ് ചാണ്ഡിമലാണ് (Dinesh Chandimal) ശ്രീലങ്കയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ചാണ്ഡിമലാണ് പ്ലയര്‍ ഓഫ് ദ സീരീസ്. ജയസൂര്യ പ്ലയര്‍ ഓഫ് ദ മാച്ചുമായി തിരഞ്ഞെടുക്കപ്പെട്ടു.

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി ഗുജറാത്ത് ടൈറ്റൻസ് താരം അര്‍ഷാദ് ഖാന്‍
ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും, വിവാഹ നിശ്ചയ വീഡിയോകള്‍ ഡീലിറ്റ് ചെയ്യാതെ പലാഷ്