ഷാക്കിബും സ്റ്റെഫാനി ടെയ്‌ലറും ഐസിസി താരങ്ങള്‍

By Web TeamFirst Published Aug 11, 2021, 5:33 PM IST
Highlights

പാക്കിസ്ഥാനെതിരായ നാല് ഏകദിനങ്ങളില്‍ 70.18 ശരാശരിയില്‍ 175 റണ്‍സും മൂന്ന് വിക്കറ്റും സ്റ്റെഫാനി നേടിയിരുന്നു. ഓള്‍ റൗണ്ടര്‍മാരുടെ ഐസിസി റാങ്കിംഗിലും സ്റ്റെഫാനി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

ദുബായ്: ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെയും വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീം ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലറെയും ഐസിസിയുടെ ജൂലൈ മാസത്തിലെ ഏറ്റവും മികച്ച താരങ്ങളായി തെരഞ്ഞെടുത്തു. പാക്കിസ്ഥാനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്തതാണ് സ്റ്റെഫാനിയെ ജൂലൈ മാസത്തെ ഐസിസിയുടെ മികച്ച കളിക്കാരിക്കുള്ള പുരസ്കാരത്തിന് അര്‍ഹയാക്കിയത്.

പാക്കിസ്ഥാനെതിരായ നാല് ഏകദിനങ്ങളില്‍ 70.18 ശരാശരിയില്‍ 175 റണ്‍സും മൂന്ന് വിക്കറ്റും സ്റ്റെഫാനി നേടിയിരുന്നു. ഓള്‍ റൗണ്ടര്‍മാരുടെ ഐസിസി റാങ്കിംഗിലും സ്റ്റെഫാനി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

സിംബാബ്‌വെക്കെതിരായ ഏകദിന, ടെസ്റ്റ്, ടി20 പരമ്പരകളില്‍ പുറത്തെടുത്ത മികവാണ് ഷാക്കിബിനെ മികച്ച താരമാക്കിയത്. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 96 റണ്‍സുമായി പുറത്താകാതെ നിന്ന ഷാക്കിബ് ടി20 പരമ്പരയില്‍ മൂന്ന് വിക്കറ്റുമായി പന്തുകൊണ്ടും തിളങ്ങി. ഐസിസി ടി20 ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയിലും ഷാക്കിബ് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!