ബോളിവുഡ് നടിയും മോഡലുമായ ഖുഷി മുഖർജി, ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവിനെതിരെ ഒരു ആരോപണം ഉന്നയിച്ചു. മുൻപ് സൂര്യകുമാർ തനിക്ക് നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ തങ്ങൾ സംസാരിക്കാറില്ലെന്നും അവർ വെളിപ്പെടുത്തി.
മുംബൈ: ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ ആരോപണമുന്നയിച്ച് നടിയും മോഡലുമായ ഖുഷി മുഖർജി. മുമ്പ് സൂര്യകുമാർ തനിക്ക് പലപ്പോഴും സന്ദേശങ്ങൾ അയച്ചിരുന്നതായി ഖുഷി മുഖർജി ആരോപിച്ചു. അടുത്തിടെ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് നടി ഇക്കാര്യം പറഞ്ഞത്. മുമ്പ്, സൂര്യകുമാർ തനിക്ക് സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾബന്ധമില്ലെന്നും ഖുഷി പറഞ്ഞു. ഒരു ക്രിക്കറ്റ് കളിക്കാരനുമായി ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരു കളിക്കാരനുമായും ബന്ധം പുലർത്താൻ താൽപ്പര്യമില്ലെന്നും ഖുഷി വ്യക്തമാക്കി. ഒരു ക്രിക്കറ്റ് താരമായ.ും ഡേറ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ പിന്നാലെ ഒരുപാട് ക്രിക്കറ്റ് താരങ്ങളുണ്ട്. സൂര്യകുമാർ യാദവ് എനിക്ക് ധാരാളം സന്ദേശങ്ങൾ അയയ്ക്കുമായിരുന്നുവെന്നും അവർ പറഞ്ഞു. ഇപ്പോൾ നമ്മൾ അധികം സംസാരിക്കാറില്ല, എനിക്ക് ആരുമായും ബന്ധപ്പെടാൻ പോലും താൽപ്പര്യമില്ല. എന്നെ ഉൾപ്പെടുത്തിയുള്ള ആരോപണങ്ങളും ഇഷ്ടമല്ലെന്നും അവർ പറഞ്ഞു.
അതേസമയം, സൂര്യകുമാറും ഭാര്യ ദേവിഷ ഷെട്ടിയും യാത്രയിലാണ്. ഇരുവരും ആന്ധ്രാപ്രദേശിലെ തിരുമലയിലുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം സന്ദർശിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലാണ് സൂര്യകുമാർ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. പരമ്പര 3-1 ന് ഇന്ത്യ സ്വന്തമാക്കി. 2026 ജനുവരിയിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ സൂര്യകുമാർ ഇന്ത്യയെ നയിക്കും. ഫെബ്രുവരി 7 ന് ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പായിട്ടാണ് ഈ പരമ്പര. 2024-ൽ ബാർബഡോസിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം നേടിയതിന് ശേഷം നിലവിലെ ചാമ്പ്യന്മാരായാണ് ഇന്ത്യ ടൂർണമെന്റിലേക്ക് പ്രവേശിക്കുന്നത്.
