
മുംബൈ: പത്ത് ദിവസങ്ങള്‍ മാത്രമാണ് ഐപിഎല്‍ (IPL 2022) പതിനഞ്ചാം സീസണിന് അവശേഷിക്കുന്നത്. ഫ്രാഞ്ചൈസികളെല്ലാം പരിശീലനത്തിലാണ്. 27ന് ഡല്‍ഹി കാപിറ്റല്‍സിനെതിരേയാണ് മുംബൈ ഇന്ത്യന്‍സിന്റെ (Mumbai Indians) ആദ്യ മത്സരം. എന്നാല്‍ കനത്ത തിരിച്ചടിയാണ് മുംബൈക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. അവരുടെ ആദ്യ മത്സരത്തില്‍ സൂപ്പര്‍താരം സൂര്യകുമാര്‍ യാദവ് (Suryakumar Yadav) കളിക്കാനിടയില്ല.
മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയ മൂന്ന് താരങ്ങളില്‍ ഒരാളാണ് സൂര്യകുമാര്‍. വിന്‍ഡീസിനെതിരായ രമ്പരയ്ക്കിടെ അദ്ദേഹത്തിനേറ്റ പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തതനായിട്ടില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ പരിക്കിനെ കുറിച്ച് ഒരു ബിസിസിഐ വക്താവ് വ്യക്തമാക്കിയതിങ്ങനെ.. ''സൂര്യ ഇപ്പോഴും എന്‍സിഎയിലാണ്. പരിക്കില്‍ നിന്ന് അദ്ദേഹം പൂര്‍ണമോചിതനായിട്ടില്ല. അദ്ദേഹത്തിന് ആദ്യ ഐപിഎല്‍ മത്സരത്തില്‍ കളിക്കാനാകുമോ എന്നുള്ള കാര്യം സംശയമാണ്. ബിസിസിഐയുടെ മെഡിക്കല്‍ സംഘം അദ്ദേഹത്തോട് കളിക്കരുതെന്ന് പറയാന്‍ സാധ്യതയുണ്ട്.'' അദ്ദേഹം വിശദീകരിച്ചു.
സൂര്യക്ക് പുറമെ രോഹിത് ശര്‍മ, കീറണ്‍ പൊള്ളാര്‍ഡ് എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയത്. 15.25 കോടിക്ക് ഇഷാന്‍ കിഷനെ ലേലത്തില്‍ വിളിച്ചെടുക്കുകയും ചെയും. ഇവര്‍ തന്നെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ശക്തികേന്ദ്രം. ഡല്‍ഹിക്കെതിരായ മത്സരത്തിന് ശേഷം അഞ്ച് ദിവസത്തെ ഇടവേളയുണ്ട്്. അപ്പോഴേക്കും സൂര്യയുടെ പരിക്ക് പൂര്‍ണമായും ഭേദപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.
ഐപിഎല്ലില്‍ ഗ്രൂപ്പ് എയിലാണ് മുംബൈ ഇന്ത്യന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി കാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് മുംബൈക്കൊപ്പം ഗ്രൂപ്പ് എയിലുള്ളത്.
ഗ്രൂപ്പ് എ
മുംബൈ ഇന്ത്യന്‍സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
രാജസ്ഥാന്‍ റോയല്‍സ്
ഡല്‍ഹി കാപിറ്റല്‍സ്
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
ഗ്രൂപ്പ് ബി
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
കിംഗ്‌സ് പഞ്ചാബ്
ഗുജറാത്ത് ടൈറ്റന്‍സ്
74 മത്സരങ്ങളാണ് ഉണ്ടാകുക. ഇതില്‍ 70 മത്സരങ്ങള്‍ മുംബൈയിലും പൂനെയിലുമായി നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഫൈനല്‍ മെയ് 29-ന് അഹമ്മദാബാദില്‍ നടക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തും ബ്രാബോണിലും 20 മത്സരങ്ങള്‍ വീതം നടക്കും.
15 വീതം മത്സങ്ങള്‍ക്ക് ഡിവൈ പാട്ടീല്‍ സ്റ്റേഡിയവും എം സി എസ്റ്റേഡിയവും വേദിയാകും. സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കും. ലീഗിന്റെ ആദ്യ ആഴ്ചകളില്‍ സ്റ്റേഡിയങ്ങളില്‍ 50 ശതമാനവും പിന്നീട് 75 ശതമാനവും സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം തേടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!