
മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയില്‍ സ്റ്റീവ് സ്മിത്ത് ഓപ്പണറാവും. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ബെയ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. ബിഗ്ബാഷ് ലീഗില്‍ സിഡ്‌സി സിക്‌സേഴ്‌സിനായി ഓപ്പണ്‍ ചെയ്ത സ്മിക്ക് മികച്ച പ്രകടനം നടത്തിയിരുന്നു. 188 സ്‌ട്രൈക്ക് റേറ്റില്‍ 86 റണ്‍സ് ശരാശരിയോടെ ആയിരുന്നു സ്മിത്തിന്റെ ബാറ്റിംഗ്. സീസണില്‍ രണ്ട് സെഞ്ച്വറിയും സ്മിത്ത് സ്വന്തമാക്കി.
ബിഗ്ബാഷിലെ മികച്ച പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റിലും ആവര്‍ത്തിക്കാനാണ് സ്മിത്തിന് ഓപ്പണറായി അവസരം നല്‍കുന്നതെന്ന് ജോര്‍ജ് ബെയ്ലി പറഞ്ഞു. മിച്ചല്‍ മാര്‍ഷാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഓസീസിന്റെ ടി20 ടീമിനെ നയിക്കുന്നത്. ആഷസ് പരമ്പരയ്ക്കിടെ പരിക്ക് പൂര്‍ണഭേദമാവുന്നതിന് വേണ്ടിയാണ് പാറ്റ് കമ്മിന്‍സിന് വിശ്രമം നല്‍കിയതോടെയാണ് മാര്‍ഷിന് നറുക്ക് വീണത്.
ടി20 പരമ്പരയ്ക്കുള്ള ടീം: മിച്ചല്‍ മാര്‍ഷ്, സീന്‍ അബോട്ട്, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ടിം ഡേവിഡ്, നതാന്‍ എല്ലിസ്, ആരോണ്‍ ഹാര്‍ഡി, ട്രാവിസ് ഹെഡ്, ജോഷ് ഇന്‍ഗ്ലിസ്, സ്പെന്‍സര്‍ ജോണ്‍സണ്‍, ഗ്ലെന്‍ മാക്സ്വെല്‍, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മാര്‍കസ് സ്റ്റോയിനിസ്, ആഡം സാംപ.
ഇതോടൊപ്പം ഏകദിന ലോകകപ്പിള്ള പ്രാഥമിക ടീമിനേയും ഓസ്്‌ട്രേലിയ പ്രഖ്യാപിച്ചിരുന്നു. കമ്മിന്‍സാണ് ഓസീസിനെ നയിക്കുന്നത്. മര്‍നസ് ലബുഷെയ്‌നെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. തന്‍വീര്‍ സംഗ, ആരോണ്‍ ഹാര്‍ഡി എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ഇവരില്‍ നിന്ന് പതിനഞ്ചംഗ ടീമിനെ തിരഞ്ഞെടുക്കും. സെപ്റ്റംബര്‍ 28 വരെ ടീമില്‍ മാറ്റം വരുത്താം.
കിംഗ് ഓഫ് കൊത്ത ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ക്ക് മാത്രമല്ല! മറഡോണ-അര്‍ജന്റീന ആരാധകര്‍ക്കും വിരുന്ന്
ലോകകപ്പിനുള്ള ഓസീസിന്റെ പതിനെട്ടംഗ സ്‌ക്വഡ്: പാറ്റ് കമ്മിന്‍സ്, സീന്‍ അബോട്ട്, അഷ്ടണ്‍ അഗര്‍, അലക്സ് ക്യാരി, നതാന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ആരോണ്‍ ഹാര്‍ഡി, ജോസ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇന്‍ഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, തന്‍വീര്‍ സംഗ, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആഡം സാംപ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!