Latest Videos

ലോകകപ്പ് ടീമില്‍ ഇടമില്ല; സ്ട്രൈക്ക് റേറ്റിന്‍റെ കാര്യത്തില്‍ മലക്കം മറിഞ്ഞ് കെ എല്‍ രാഹുല്‍

By Web TeamFirst Published May 5, 2024, 9:03 PM IST
Highlights

സാഹചര്യത്തിന് അനുസരിച്ചാണ് സ്ട്രൈക്ക് റേറ്റ് കൂട്ടുകയും കുറക്കുകയും ചെയ്യേണ്ടത്. 140 റണ്‍സ് ചേസ് ചെയ്യുമ്പോള്‍ 200 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യേണ്ട കാര്യമില്ല. സാഹചര്യത്തിന് അനുസരിച്ചാണ് സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തേണ്ടെന്നും രാഹുല്‍ പറഞ്ഞു.

ലഖ്നൗ: ടി20 ലോകകപ്പിനുള്ള ടീം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സ്ട്രൈക്ക് റേറ്റിന്‍റെ കാര്യത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കെ എല്‍ രാഹുല്‍. സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വെറുതെ ഊതിപ്പെരുപ്പിച്ചതാണെന്ന് കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ ശേഷം രാഹുല്‍ പറഞ്ഞു.

ലോകകപ്പ് ടീം സെലക്ഷന് മുമ്പ് സ്ട്രൈക്ക് റേറ്റ് മെച്ചപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ടി20 ക്രിക്കറ്റ് ഒരുപാട് മാറിയെന്നും ഇംപാക്ട് പ്ലേയര്‍ നിയമം തുടക്കത്തിലെ തകര്‍ത്തടിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നതാണ് തന്‍റെ ബാറ്റിംഗ് സമീപനം മാറാനുള്ള കാരണമായി രാഹുല്‍ പറഞ്ഞിരുന്നത്. എന്നാല്‍ കൊല്‍ക്കത്തക്കെതിരെ ടോസ് നേടിയശേഷം ഇക്കാര്യത്തെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഊതിപ്പെരുപ്പിച്ചതാണെന്നും എല്ലാ മത്സരങ്ങളിലും 200 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യേണ്ട കാര്യമില്ലന്നും രാഹുല്‍ പറഞ്ഞു. സാഹചര്യത്തിന് അനുസരിച്ചാണ് സ്ട്രൈക്ക് റേറ്റ് കൂട്ടുകയും കുറക്കുകയും ചെയ്യേണ്ടത്. 140 റണ്‍സ് ചേസ് ചെയ്യുമ്പോള്‍ 200 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യേണ്ട കാര്യമില്ല. സാഹചര്യത്തിന് അനുസരിച്ചാണ് സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തേണ്ടെന്നും രാഹുല്‍ പറഞ്ഞു.

ജഡേജയുടെ ഓള്‍ റൗണ്ട് ഷോ; പഞ്ചാബിനെ വീഴ്ത്തി പോയന്‍റ് പട്ടികയില്‍ ടോപ് ത്രീയില്‍ തിരിച്ചെത്തി ചെന്നൈ

എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഏറെ മാറ്റങ്ങളുണ്ടാകുന്നുണ്ടെന്നും 220 റണ്‍സ് പോലും ഇപ്പോള്‍ സുരക്ഷിതമല്ലെന്നും അതുകൊണ്ടാണ് സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകളൊക്കെ വരുന്നതെന്നും രാഹുല്‍ പറഞ്ഞു. ലഖ്നൗവിനായി ഈ സീസണില്‍ 10 മത്സരങ്ങളില്‍ 406 റണ്‍സടിച്ച രാഹുലിന്‍റെ സ്ട്രൈക്ക് റേറ്റ് 142.96 മാത്രമാണ്. ഇതാണ് ലോകകപ്പ് ടീമിലെത്താനുള്ള മത്സരത്തില്‍ രാഹുലിന് തിരിച്ചടിയായതെന്നാണ് സൂചന. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് രാഹുലിനൊപ്പം മത്സരിച്ച റിഷഭ് പന്തിനും സഞ്ജു സാംസണും യഥാക്രമം 158 ഉം 159 ഉം സ്ട്രൈക്ക് റേറ്റുണ്ട്. ലോകകപ്പ് ടീമിലുള്ള വിരാട് കോലിയുടെ സ്ട്രൈക്ക് റേറ്റിന്‍രെ കാര്യത്തിലും വലിയ ചര്‍ച്ചകള്‍ നടക്കുകയും കോലി തന്നെ ഇതിന് മറുപടി നല്‍കുകയും ചെയ്തിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!