ദക്ഷിണാഫ്രിക്കയെ സഹായിക്കാന്‍ സ്റ്റുവര്‍ട്ട് ബ്രോഡ്; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ബൗളര്‍മാരെ പരിശീലിപ്പിക്കും

Published : Jun 10, 2025, 12:52 PM IST
Stuart Broad

Synopsis

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരിശീലിപ്പിക്കാന്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക മത്സരത്തില്‍ ബൗളര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും.

ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ സഹായിക്കാന്‍ ഇംഗ്ലണ്ടിന്റെ മുന്‍താരം സ്റ്റുവര്‍ട്ട് ബ്രോഡ്. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളായ ബ്രോഡ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ പരിശീലിപ്പിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ അഞ്ചാമത്തെ ബൗളറാണ് ബ്രോഡ്. 604 വിക്കറ്റാണ് ബ്രോഡിന്റെ പേരിനൊപ്പമുളളത്. ഇതില്‍ 113 വിക്കറ്റ് വീഴ്ത്തിയത് ഫൈനല്‍ നടക്കുന്ന ലോര്‍ഡ്‌സിലാണ്.

നാളെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തുടക്കമാകുന്നത്. കഴിഞ്ഞ തവണ ഇന്ത്യയെ തോല്‍പിച്ച് ചാമ്പ്യന്‍മാരായ ഓസീസ് രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലാണിത്. ഓസ്‌ട്രേലിയയെ പാറ്റ് കമ്മിന്‍സും ദക്ഷിണാഫ്രിക്കയെ തംബ ബാവുമയുമാണ് നയിക്കുന്നത്. ലാര്‍ഡ്‌സില്‍ അവസാനം ളിച്ച മൂന്ന് ടെസ്റ്റിലും ഓസ്‌ട്രേലിയ തോറ്റിട്ടില്ല. ദക്ഷിണാഫ്രിക്ക അവസാന മൂന്ന് ടെസ്റ്റില്‍ രണ്ടില്‍ ജയിച്ചു.

പരിചയമ്പരായ, കരുത്തരായ ഓസ്ട്രേലിയ. അവസാന പന്ത് വരെ ജയിക്കാന്‍ വേണ്ടി പൊരുതുന്ന ദക്ഷിണാഫ്രിക്ക. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ചവര്‍ തമ്മില്‍ ലോര്‍ഡ്സില്‍ പോരിനിറങ്ങും. ലോക ക്രിക്കറ്റിലെ ക്ലാസിക് പോരാട്ടം 11 മുതല്‍. കഴിഞ്ഞ തവണ ഇന്ത്യയെ തോല്‍പിച്ച് കിരീടം നേടിയ ഓസ്ട്രേലിയ കരുത്തരാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ടീം സെറ്റ്. ഒപ്പം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ തന്ത്രങ്ങളും ഓസീസിന് മേല്‍ക്കെ നല്‍കും. ഓസ്ട്രേലിയക്ക് ഫൈനല്‍ മറ്റൊരു കിരീടത്തിലേക്കുള്ള വാതിലാണെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇതൊരു അഭിമാന പോരാട്ടമാണ്.

ലോക വേദികളില്‍ സ്ഥിരം തല താഴ്ത്തി മടങ്ങുന്ന ടീമിന് ഓസീസിനെ തോല്‍പിച്ച് കിരീടമുയര്‍ത്താനായാല്‍ വലിയ നേട്ടമാകും. ഒപ്പത്തിനൊപ്പം പോന്ന ടീമുകളുടെ പോരാട്ടമാകും ലോര്‍ഡ്സിലേതെന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍. അവസാന 19 ടെസ്റ്റില്‍ 13ഉം ജയിച്ചാണ് ഓസീസ് ഫൈനല്‍ പോരിനെത്തുന്നതെങ്കില്‍ അവസാന ഏഴ് ടെസ്റ്റില്‍ ഏഴും ജയിച്ചവരാണ് ദക്ഷിണാഫ്രിക്ക.

നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ അവസാന അഞ്ച് ടെസ്റ്റില്‍ ഇരു ടീമുകള്‍ക്കും രണ്ട് വീതം ജയം. ഒരെണ്ണം സമനിലയില്‍. പഴയ കഥകളും റെക്കോര്‍ഡും തല്‍ക്കാലം മറക്കാം. പുതിയ ചരിത്രം കുറിക്കാനുള്ള ശ്രമത്തിലാണ് ഇരു ടീമുകളും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഒടുവില്‍ സഞ്ജു പുറത്തേക്ക്, കാത്തിരിപ്പിനൊടുവില്‍ വൈഭവിന് അരങ്ങേറ്റം; ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20ക്കുള്ള സാധ്യത ഇലവൻ
'ഇംഗ്ലണ്ടില്‍ രോഹിത് ശര്‍മ അവസരം മുതലെടുക്കണം'; ഏകദിന ലോകകപ്പിന് മുമ്പ് ഉപദേശവുമായി സുനില്‍ ഗവാസ്‌കര്‍