
മുംബൈ: ദിനേശ് കാര്‍ത്തിക്ക് ടി20 ലോകകപ്പ് ടീമില്‍ ഇടം നേടില്ലന്ന പ്രസ്താവനയെത്തുടര്‍ന്ന് വിമര്‍ശനമേറ്റുവാങ്ങിയതിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ താരത്തിന്‍റെ ഭാവി കൂടി പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍. ഇന്ത്യന്‍ ഓപ്പണറായ ശിഖര്‍ ധവാന് ഇന്ത്യന്‍ ടി20 ടീമില്‍ ഇനി സ്ഥാനമുണ്ടാകില്ലെന്നാണ് ഗവാസ്കറുടെ പ്രവചനം.
ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ പദ്ധതികളില്‍ ധവാന് സ്ഥാനമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, ധവാനെ ടി20 ടീമിലെടുക്കാനായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കക്കും അയര്‍ലന്‍ഡിനുമെതിരായ പരമ്പരകളില്‍ എപ്പോഴെങ്കിലും ഉള്‍പ്പെടുത്തുമായിരുന്നു.
'വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സഞ്ജു സാംസണെ ഒഴിവാക്കി'; സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഐപിഎല്‍ ടീം അറിയാം
ഈ ടീമുകളില്ലാത്ത സ്ഥിതിക്ക് അയാള്‍ ടി20 ലോകകപ്പ് ടീമിലുമുണ്ടാകില്ല.ലോകകപ്പില്‍ തന്‍റെ ഓപ്പണിംഗ് ജോഡി രോഹിത് ശര്‍മയും കെ എല്‍ രാഹുലുമാണെന്നും ഗവാസ്കര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കും അയര്‍ലന്‍ഡിനുമെതിരെ സീനിയര്‍ താരങ്ങള്‍ വിശ്രമം എടുത്തപ്പോള്‍ യുവതാരങ്ങളായ ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്‌വാദുമാണ് ഓപ്പണര്‍മാരായി ടീമില്‍ ഇടം നേടിയത്.
36കാരനായ ധവാന്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ശ്രീലങ്കക്കെതിരായ ടി20യിലാണ് അവസാനം ഇന്ത്യക്കായി കളിച്ചത്. കരിയറില്‍ ഇതുവരെ 68 ടി20 മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ച ധവാന്‍ 27.92 ശരാശരിയില്‍ 126.36 സ്ട്രൈക്ക് റേറ്റില്‍ 1759 റണ്‍സടിച്ചിട്ടുണ്ട്. 11 അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുള്ള ധവാന്‍റെ ടി20യിലെ ഉയര്‍ന്ന സ്കോര്‍ 92 ആണ്. ഐപിഎല്ലില്‍ 206 മത്സരങ്ങളില്‍ 34.88 ശരാശരിയില്‍ 126.33 സ്ട്രൈക്ക് റേറ്റില്‍ 4942 റണ്‍സും ധവാന്‍ നേടി.
'അയാള്‍ ആത്മപരിശോധന നടത്തട്ടെ', റിഷഭ് പന്തിന്‍റെ ബാറ്റിംഗിനെ വിമര്‍ശിച്ച് ഗവാസ്കര്‍
കഴിഞ്ഞ ഏഴ് ഐപിഎല്‍ സീസണിലും 450ലേറെ റണ്‍സടിച്ച ധവാനെ സമീപകാലത്തായി ഏകദിന ടീമുകളിലേക്ക് മാത്രമാണ് സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗവാസ്കറുടെ പ്രസ്താവന.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!