
കൊളംബോ: ടി20 പരമ്പരയിലെ തോല്‍വിക്ക് ഏകദിന പരമ്പരയിലെ മിന്നും ജയത്തിലൂടെ ശ്രീലങ്ക ഓസ്ട്രേലിയയോട് കണക്കുതീര്‍ത്ത ഏകദിന പരമ്പരയിലെ മൂന്നാം മത്സരം രസകരമായ മറ്റൊരു സംഭവത്തിന് കൂടി ഇന്നലെ സാക്ഷ്യം വഹിച്ചു. അഞ്ച് മത്സര പരമ്പരയിലെ മൂന്നാം മത്സരം ജയിച്ച് 2-1ന് ലീഡെടുത്ത ലങ്ക പാതും നിസങ്കയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് പരമ്പരയില്‍ മുന്നിലെത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് 291 റണ്‍സടിച്ചപ്പോള്‍ ലങ്ക 48.3 ഓവറില്‍ ലക്ഷ്യത്തിലെത്തി. 147 പന്തില്‍ 137 റണ്‍സെടുത്ത നിസങ്കയാണ് ലങ്കയുടെ വിജയശില്‍പി. മത്സരത്തില്‍ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിനിടെയാണ് ഫീല്‍ഡില്‍ രസകരമായ സംഭവം അരങ്ങേറിയത്. മത്സരത്തിന്‍റെ 36-ാം ഓവറില്‍ ഓസീസിനായി അലക്സ് ക്യാരിയും ട്രാവിസ് ഹെഡ്ഡും ആയിരുന്നു ആ സമയം ക്രീസില്‍.
ബാബര്‍ അസമും വിരാട് കോലിയും ഒരു ടീമില്‍ കളിക്കുമോ? കാത്തിരിക്കൂ, ആ സാധ്യത തള്ളികളയാനാവില്ല
അലക്സ് ക്യാരി അടിച്ച ഷോട്ട് നേരെ ഉയര്‍ന്നുപൊങ്ങി ലെഗ് സൈഡില്‍ അമ്പയറായി നിന്നിരുന്ന കുമാര്‍ ധര്‍മസേനയുടെ നേര്‍ക്കാണ് ചെന്നത്. തനിക്കുനേരെ വന്ന പന്ത് ഒരു നിമിഷം അമ്പയറാണെന്ന കാര്യം മറന്ന് ധര്‍മസേന കൈയിലൊതുക്കാനായി ശ്രമിച്ചതാണ് മത്സരത്തില്‍ ചിരി പടര്‍ത്തിയത്. പെട്ടെന്ന് തന്നെ ധര്‍മസേന ക്യാച്ചിനായി നീട്ടിയ കൈ പിന്‍വലിച്ചെങ്കിലും ക്യാച്ചെടുക്കാന്‍ നില്‍ക്കുന്ന ധര്‍മസേനയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി.
1993 മുതല്‍ 2004വരെ ശ്രീലങ്കക്കായി കളിച്ച ധര്‍മസേന 31 ടെസ്റ്റിലും 141 ഏകദിനങ്ങളിലും ശ്രീലങ്കക്കായി കളിച്ചിട്ടുണ്ട്.ടെസ്റ്റില്‍ 61 വിക്കറ്റും ഏകദിനത്തില്‍ 138 വിക്കറ്റും ധര്‍മസേന നേടിയിട്ടുണ്ട്. ഐസിസിയുടെ എലൈറ്റ് പാനല്‍ അമ്പയര്‍ കൂടിയാണ് ധര്‍മസേന.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ട്രാവിസ് ഹെഡ്ഡിന്‍റെയും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. എന്നാല്‍ പാതും നിസങ്കയുടെ സെഞ്ചുറിയുടെയും കുശാല്‍ മെന്‍ഡിസിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ ശ്രീലങ്ക അനായാസം ലക്ഷ്യത്തിലെത്തുകയായിരുന്നു. പരമ്പരയിലെ നാലാം ഏകദിനം നാളെ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!