
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ടീം സെറ്റപ്പിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ടീമിന്റെ ബാലന്‍സിനെക്കുറിച്ചും അദ്ദേഹം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. എട്ടാമത് വരെ ബാറ്റിങ് നീളുന്നത് ടീമിന്റെ ബോളിങ് ശക്തിയെ ദുര്‍ബലപ്പെടുത്തുന്നുവെന്നും, ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം മറ്റൊരാളെ കണ്ടെത്താന്‍ ശ്രമിക്കാത്തത് ടീമിന് തിരിച്ചടിയാകുന്നുണ്ടെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി.
ഗവാസ്‌ക്കറുടെ വാക്കുകള്‍.. ''ഞങ്ങള്‍ക്ക് ബോളിങ് കാണാന്‍ അവസരം ലഭിച്ചില്ല. ഒമ്പത് ഓവര്‍ മത്സരത്തില്‍ ഇന്ത്യ എങ്ങനെ പന്തെറിയുമെന്ന് കാണാന്‍ രസകരമായിരുന്നു. ബോളിങ് നിരയില്‍ കുറഞ്ഞത് നാല് റെഗുലര്‍ ബോളര്‍മാരെങ്കിലും കളിക്കണം എന്നതാണ് ഈ പരമ്പര നല്‍കുന്ന പാഠം.'' ഗാവസ്‌കര്‍ പറഞ്ഞു. അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരെ കളിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതേ പാനല്‍ ചര്‍ച്ചയില്‍ സംസാരിച്ച മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര, ടീമിലെ സ്പിന്‍ കോമ്പിനേഷനെ കൃത്യമായി തിരിച്ചറിഞ്ഞ് കളിക്കാരെ പിന്തുണയ്ക്കണമെന്ന് വ്യക്തമാക്കി. ചെറിയ ബൗണ്ടറികളുള്ള ഗ്രൗണ്ടുകളില്‍ കുല്‍ദീപ് യാദവിനെപ്പോലെയുള്ള സ്പിന്നര്‍മാര്‍ക്ക് അവസരം ലഭിച്ചേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ''ഫോര്‍മാറ്റില്‍ നാല് ഓവറില്‍ 40-50 റണ്‍സ് വഴങ്ങുമ്പോള്‍ സ്പിന്നര്‍മാരുടെ ആത്മവിശ്വാസം നഷ്ടപ്പെടാം. അതിനാല്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് ടീമില്‍ ആരെയാണ് ആവശ്യമെന്ന് കണ്ടെത്തി അവര്‍ക്ക് വേണ്ടത്ര അവസരങ്ങള്‍ നല്‍കേണ്ടതുണ്ട്.'' പൂജാര വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!