'സെമിയിൽ ഇംഗ്ലണ്ടിന്‍റെ വജ്രായുധത്തെ കരുതിയിരിക്കണം, സഞ്ജു കളിച്ചാൽ ഇന്ത്യക്ക് ഫൈനലിലെത്താം', മുന്നറിയിപ്പുമായി ഗവാസ്കര്‍

Published : Mar 03, 2026, 12:04 PM IST
Sanju Samson-Sunil Gavaskar

Synopsis

വാംഖഡെയില്‍ അൽപം ടേൺ ലഭിക്കുകയാണെങ്കിൽ ജാക്സ് അപകടകാരിയാകും. ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തുന്ന ജാക്സിന്‍റെ സാന്നിധ്യം ഇംഗ്ലണ്ടിന് വലിയ പ്ലസ് പോയിന്‍റാണ്.

മുംബൈ: ടി20 ലോകകപ്പിന്‍റെ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുന്‍ നായകന്‍ സുനിൽ ഗാവസ്കർ. ഇംഗ്ലീഷ് നിരയിൽ മിന്നും ഫോമിലുള്ള സ്പിന്‍ ഓള്‍ റൗണ്ടര്‍ വിൽ ജാക്സായിരിക്കും സെമിയില്‍ ഇന്ത്യയ്ക്ക് ഏറ്റവും വലിയ ഭീഷണിയാവുകയെന്ന് ഗവാസ്കര്‍ ചൂണ്ടിക്കാട്ടി. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ചയാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം.

ഈ ലോകകപ്പിൽ ഇതിനോടകം നാല് 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരമാണ് വിൽ ജാക്സ്. ഏഴ് മത്സരങ്ങളിൽ നിന്ന് 191 റൺസും ഏഴ് വിക്കറ്റുകളും ഇംഗ്ലണ്ട് ഓൾ റൗണ്ടര്‍ വീഴ്ത്തിയിട്ടുണ്ട്. വാംഖഡെയില്‍ അൽപം ടേൺ ലഭിക്കുകയാണെങ്കിൽ ജാക്സ് അപകടകാരിയാകും. ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തുന്ന ജാക്സിന്‍റെ സാന്നിധ്യം ഇംഗ്ലണ്ടിന് വലിയ പ്ലസ് പോയിന്‍റാണ്. ഇന്ത്യയ്ക്ക് ശിവം ദുബെ നൽകുന്ന ആ ആത്മവിശ്വാസം പോലെയാണിതെന്നും ചാംപ്സ് ഫൗണ്ടേഷന്‍റെ പരിപാടിക്കിടെ ഗാവസ്കർ പറഞ്ഞു.

വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ പുറത്താകാതെ 97 റൺസ് നേടി ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജു സാംസണും സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും അടമ്മുള്ള വലം കൈയന്‍ ബാറ്റര്‍മാര്‍ വിൽ ജാക്സിനെ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സെമി വിജയം. സഞ്ജുവിന്‍റെ ഇപ്പോഴത്തെ ഫോം ടീമിന് വലിയ മുതൽക്കൂട്ടാണെന്നും ഗാവസ്കർ കൂട്ടിച്ചേർത്തു.1987-ലും 2016-ലും വാംഖഡെയിൽ നടന്ന സെമി ഫൈനലുകളിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ ഈ ചരിത്രഭാരം ഇപ്പോഴത്തെ ടീമിനെ ബാധിക്കില്ലെന്ന് ഗാവസ്കർ പറഞ്ഞു.

ഇത് പുതിയ കാലഘട്ടമാണ്, പുതിയ ടീമാണ്. അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിലേക്ക് എത്താനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരം പോലെ തന്നെ ആവേശകരമായിരിക്കും ഇംഗ്ലണ്ടുമായുള്ള പോരാട്ടവും. ബാറ്റിംഗിലും ബൗളിംഗിലും മിഡിൽ ഓർഡറിലും ഇരുടീമുകളും ഒപ്പത്തിനൊപ്പമാണെന്നും സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കുന്നവർ വിജയമുറപ്പിക്കുമെന്നും ഗാവസ്കർ ഓർമ്മിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവന്‍ ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞവരൊക്കെ ഇപ്പോള്‍ എവിടെ'?, സഞ്ജു വിമര്‍ശകരുടെ വായടപ്പിച്ച് ഗാംഗുലി
സഞ്ജു ഷോയിൽ പാകിസ്ഥാനും വീണു, ഇന്ത്യ-പാക് പോരാട്ടത്തെയും മറികടന്ന് കാഴ്ചക്കാരില്‍ റെക്കോർഡിട്ട് ഇന്ത്യ-വിന്‍ഡീസ് മത്സരം