സഞ്ജു ഷോയിൽ പാകിസ്ഥാനും വീണു, ഇന്ത്യ-പാക് പോരാട്ടത്തെയും മറികടന്ന് കാഴ്ചക്കാരില്‍ റെക്കോർഡിട്ട് ഇന്ത്യ-വിന്‍ഡീസ് മത്സരം

Published : Mar 03, 2026, 10:11 AM IST
Sanju Samson-Suryakumar Yadav

Synopsis

ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മത്സരങ്ങളെല്ലാം ഇന്ത്യയുടേതാണ്. മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യ-സിംബാബ്‌വെ സൂപ്പര്‍ 8 പോരാട്ടമാണ്. 37.5 കോടി ആളുകളാണ് ഇന്ത്യ-സിംബാബ്‌വെ മത്സരം കണ്ടത്.

കൊല്‍ക്കത്ത: ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മത്സരമെന്ന റെക്കോര്‍ഡ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ 8പോരാട്ടത്തിന്. ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടത്തെ പോലും മറികടന്നാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം കാഴ്ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ടത്. 51 കോടി ആളുകളാണ് സഞ്ജു സാംസണ്ഡ വീരനായകനായ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം ടെലിവിവിഷനിലൂടെയും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൂടെയും കണ്ടത്. ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് പോരാട്ടം 47 കോടി പേരാണ് സ്ക്രീനുകളില്‍ കണ്ടത്.

ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മത്സരങ്ങളെല്ലാം ഇന്ത്യയുടേതാണ്. മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യ-സിംബാബ്‌വെ സൂപ്പര്‍ 8 പോരാട്ടമാണ്. 37.5 കോടി ആളുകളാണ് ഇന്ത്യ-സിംബാബ്‌വെ മത്സരം കണ്ടത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക സൂപ്പര്‍-8 പോരാട്ടം 36.3 കോടി പേരാണ് കണ്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-അമേരിക്ക മത്സരമാണ് അഞ്ചാം സ്ഥാനത്ത്. 26.5 കോടി പേരാണ് ഇന്ത്യ-അമേരിക്ക മത്സരം കണ്ടത്.

 

നേരത്തെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ജിയോ ഹോട്ട്സ്റ്റാറിലൂടെ മാത്രം 163 ദശലക്ഷം (16.3 കോടി) ആളുകൾ കണ്ടിരുന്നു. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഡിജിറ്റൽ റീച്ച് ആയിരുന്നു ഇത്. 2024-ലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനലിന്‍റെ റെക്കോർഡ് പോലും ഈ മത്സരം മറികടന്നിരുന്നു. എന്നാല്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തെപ്പോലും മറികടന്നാണ് വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലായി മാറിയ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം കണ്ട് ആരാധകര്‍ റെക്കോര്‍‍ഡിട്ടത്. മത്സരത്തില്‍ മലയാളി താരം സ‍ഞ്ജു സാംസണ്‍ നടത്തിയ മികച്ച പ്രകടനവും കാഴ്ചക്കാരുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. 50 പന്തില്‍ പുറത്താകാതെ 97 റണ്‍സെടുത്ത് കളിയിലെ താരമായ സഞ്ജുവിന്‍റെ മികവിലാണ് ഇന്ത്യ സെമി ഉറപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിന്‍ഡീസിനെതിരെ ഇന്ത്യയുടെ വിജയശില്‍പിയായ സഞ്ജുവിനെതിരെ വംശീയ അധിക്ഷേപം; കേന്ദ്രമന്ത്രിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്
സഞ്ജു സാംസണല്ല, വിന്‍ഡീസിനെ വീഴ്ത്തി സെമിയിലെത്തിയ ഇന്ത്യയുടെ ഇംപാക്ട് പ്ലേയര്‍ ആയത് മറ്റൊരു താരം