ശ്രേയസ്, ഗില്‍, പന്ത്.. ഇവരില്‍ ആര് ക്യാപ്റ്റനാകണം? അഭിപ്രായം വ്യക്തമാക്കി സുനില്‍ ഗവാസ്‌കര്‍

Published : May 17, 2025, 12:50 PM ISTUpdated : May 17, 2025, 02:17 PM IST
ശ്രേയസ്, ഗില്‍, പന്ത്.. ഇവരില്‍ ആര് ക്യാപ്റ്റനാകണം? അഭിപ്രായം വ്യക്തമാക്കി സുനില്‍ ഗവാസ്‌കര്‍

Synopsis

രോഹിത് ശര്‍മയുടെ വിരമിക്കലിന് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പല പേരുകളും ഉയര്‍ന്നുവരുന്നുണ്ട്. ഗില്‍, പന്ത്, ശ്രേയസ് എന്നിവരെ പറ്റി ഗവാസ്‌ക്കര്‍ അഭിപ്രായം പങ്കുവച്ചു. 

മുംബൈ: രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നായകസ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനായി ആരെ നിയമിക്കണമെന്നുള്ള കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. ജസ്പ്രിത് ബുമ്ര, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിങ്ങനെ നിരവധി പേരുകള്‍ ബിസിസിഐക്ക് മുന്നിലുണ്ട്. ഗില്ലിനാണ് കൂടുതല്‍ സാധ്യതയെങ്കിലും ഔദ്യോഗിക തീരുമാനം ഇതുവരെ വന്നിട്ടില്ല. ഇപ്പോള്‍ ആര് ക്യാപ്റ്റനാവണമെന്നുള്ള കാര്യത്തില്‍ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.

ഗില്‍ ഭാവി ക്യാപ്റ്റനാവണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ഗവാസ്‌ക്കറുടെ വാക്കുകള്‍... ''ഭാവിയിലെ നായകരെ നമ്മുടെ സൂപ്പര്‍ ക്യാപ്റ്റന്‍മാരുടെ (എം എസ് ധോണി, രോഹിത്, വിരാട് കോലി) നിലവാരത്തിലേക്ക് എത്തിക്കാന്‍ കുറച്ച് വര്‍ഷങ്ങള്‍ എടുക്കും. അവരെല്ലാം ക്യാപ്റ്റന്‍സിയില്‍ വ്യത്യസ്തമായ ഒരു സമീപനം കൊണ്ടുവന്നവരാണ്. ഗില്‍, ശ്രേയസ്, പന്ത് എന്നിവര്‍ ധോണി, രോഹിത്, കോലി ത്രയങ്ങളുടെ സംയോജനമാട്ടാണ് എനിക്ക് തോന്നുന്നത്. ഗില്‍ ഒരുപക്ഷേ കൂടുതല്‍ മത്സരബുദ്ധിയുള്ള ആളാണ്. അദ്ദേഹം ഒരുപക്ഷേ കൂടുതല്‍ ഇടപെടുന്ന ആളായിരിക്കും.'' ഗവാസ്‌കര്‍ പറഞ്ഞു.

പന്ത്, ശ്രേയ് എന്നിവരെ കുറിച്ച് ഗവാസ്‌കര്‍ പറഞ്ഞതിങ്ങനെ... ''വിക്കറ്റിന് പിന്നില്‍ പന്ത് ഉണ്ട്. അദ്ദേഹവും ഒരുപാട് ഇടപെടലുകള്‍ നടത്തുന്ന നായകനാണ്. ശ്രേയസും കൊള്ളാം. മൂന്ന് പേരും ക്യാപ്റ്റന്‍മാരായി പ്രവര്‍ത്തിച്ചതില്‍ ധാരാളം പോസിറ്റിവിറ്റി കൊണ്ടുവന്നിട്ടുണ്ട.'' ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. 

ജൂണ്‍ 20ന് ലീഡ്‌സിലെ ഹെഡിംഗ്ലിയില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യ പുതിയ നായകനെ നിയമിക്കണം. കഴിഞ്ഞ വര്‍ഷം സിംബാബ്വെ പര്യടനത്തില്‍ 25 കാരനായ ശുഭ്മാന്‍ ഗില്‍ അഞ്ച് ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ഗുജറാത്ത് ടൈറ്റന്‍സിനേയും നയിക്കുന്നത് ഗില്ലാണ്. 

ബുമ്രയെ ക്യാപ്റ്റനാക്കണമെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ ഫിറ്റ്‌നെസാണ് പ്രധാന പ്രശ്‌നം. കൂടുതലര്‍ ജോലിഭാരം ബുമ്രയില്‍ ഏല്‍പ്പിക്കാന്‍ മാനേജ്‌മെന്റ് തയ്യാറല്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും മിന്നുന്ന പ്രകടനവുമായി മുഹമ്മദ് ഷമി; എന്നിട്ടും പുതുച്ചേരിയോട് പരാജയപ്പെട്ട് ബംഗാള്‍
'ഫിനിഷർ' വേണ്ട! റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി?