ബര്‍മ ഇപ്പോള്‍ മ്യാന്‍മറാണ്! ഇന്ത്യയുടെ പേര് 'ഭാരത്' എന്നാക്കുന്നതിനോട് പ്രതികരിച്ച് ഗവാസ്‌കര്‍

Published : Sep 06, 2023, 04:35 PM ISTUpdated : Sep 06, 2023, 04:37 PM IST
ബര്‍മ ഇപ്പോള്‍ മ്യാന്‍മറാണ്! ഇന്ത്യയുടെ പേര് 'ഭാരത്' എന്നാക്കുന്നതിനോട് പ്രതികരിച്ച് ഗവാസ്‌കര്‍

Synopsis

ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീം ഇന്ത്യ സ്‌ക്വാഡിന്റെ പട്ടിക ബിസിസിഐ പോസ്റ്റ് ചെയ്തത് പങ്കുവെച്ചുകൊണ്ടായിരുന്നു വീരേന്ദര്‍ സെവാഗിന്റെ ആവശ്യം.

മുംബൈ: ഇന്ത്യയുടെ ഔദ്യോഗിക പേര് 'ഭാരത്' എന്നാക്കുന്നതിനോട് പ്രതികരിച്ച് ഇതിഹാസ ക്രിക്കറ്ററും കമന്റേററുമായ സുനില്‍ ഗവാസ്‌കര്‍. നേരത്തെ മുന്‍ ക്രിക്കറ്റര്‍ വിരേന്ദര്‍ സെവാഗ്, ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പറും മലയാളിയുമായി പി ആര്‍ ശ്രീജേഷ് എന്നിവരും ഇതിനോട് പ്രതിരിച്ചിന്നു. ഇന്ത്യയെന്നുള്ള ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണെന്നും ഭാരത് എന്നാക്കണമെന്നുമായിരുന്നു സെവാഗിന്റെ ആവശ്യം. പേരുമാറ്റുന്നത് കടുത്ത വെല്ലുവിളിയായിരിക്കുമെന്നാണ് ശ്രീജേഷ് പ്രതികരിച്ചത്.

ഇപ്പോള്‍ ഗവാസ്‌കറും അനുകൂല നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ''ഭാരത്, യഥാര്‍ത്ഥ പേരാണ്. ആ പേര് സ്വീകരിക്കുന്നത് നല്ലതാണ്. പേര് മാറ്റം ഔദ്യോഗികമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടായിരിക്കണം. ടീമിനെ ഭാരത് ക്രിക്കറ്റ് ടീം എന്ന് വിളിക്കാന്‍ ബിസിസിഐയും ശ്രമിക്കണം. മുമ്പും മാറ്റങ്ങള്‍ സംഭവിച്ചിട്ടണ്ട്, ബര്‍മയെ ഇപ്പോള്‍ മ്യാന്‍മര്‍ എന്നാണ് വിളിക്കുന്നത്. അതിനാല്‍ യഥാര്‍ത്ഥ പേര് വിളിക്കുന്നതില്‍ വലിയ പ്രശ്നമൊന്നും തോന്നുന്നില്ല. പക്ഷേ, അടിസ്ഥാനപരമായി മാറ്റം വരേണ്ടതുണ്ട്.'' ഗവാസ്‌കര്‍ പറഞ്ഞു.

പേര് മാറ്റുന്നത് വെല്ലുവിളിയാണെന്നാണ് ശ്രീജേഷ് വ്യക്തമാക്കിയിരുന്നു. വെറ്ററന്‍ താരത്തിന്റെ വാക്കുകള്‍... ''ഭാരതം എന്ന വാക്ക് എപ്പോഴും നമ്മളോടൊപ്പമുണ്ട്. കാരണം, എപ്പോഴും ഭാരത് മാതാ കീ ജയ് എന്നാണ് പറയാറ്. ഇന്ത്യയ്ക്ക് പകരം ഭാരതം എന്നാക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇന്ത്യ എന്ന പേര് കാലങ്ങളായി നമ്മള്‍ ഉപയോഗിക്കുന്നതാണ്. പുതിയ തലമുറയ്ക്ക് പേര് ഒരു പക്ഷേ ഉള്‍കൊള്ളാനാവും. എന്നാല്‍ ഇന്ത്യയെ ഭാരതമാക്കുന്നത് വലിയ വെല്ലുവിളിയാണ്.'' ശ്രീജേഷ് വ്യക്തമാക്കി.

ടീം ഇന്ത്യ വേണ്ടാ, ടീം ഭാരത് എന്ന് ജേഴ്സിയില്‍ എഴുതണമെന്നാണ് സെവാഗ് വ്യക്തമാക്കിയത്. ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീം ഇന്ത്യ സ്‌ക്വാഡിന്റെ പട്ടിക ബിസിസിഐ പോസ്റ്റ് ചെയ്തത് പങ്കുവെച്ചുകൊണ്ടായിരുന്നു വീരേന്ദര്‍ സെവാഗിന്റെ ഈ ആവശ്യം.

രാഹുല്‍ പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തിയാൽ പുറത്താകുക ഇഷാന്‍ കിഷനായിരിക്കില്ല; മറ്റൊരു താരമെന്ന് ഗവാസ്കർ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ശ്രേയസിന് ഫിഫ്റ്റി, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി; പഞ്ചാബിന്റെ ജയം അഞ്ച് വിക്കറ്റിന്
'ഇതുവരെ കിരീടം നേടാത്ത ടീമുകളുമുണ്ട്'; മുംബൈ ഇന്ത്യന്‍സിന്റെ കിരീട വരള്‍ച്ചയെ കുറിച്ച് മഹേല ജയവര്‍ധനെ