ഏകദിനങ്ങളില്‍ തുടര്‍ച്ചയായി നാല് അര്‍ധസെഞ്ചുറി നേടി മിക കിഷനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്നും രാഹുല്‍ തിരിച്ചെത്തുമ്പോള്‍ രാഹുലിനും കിഷനൊപ്പം അവസരം നല്‍കണമെന്നും ഗവാസ്കര്‍

കാന്‍ഡി: ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്കായി തയാറെടുക്കുക്കുകയാണ് ഇന്ത്യന്‍ ടീം. ഞായറാഴ്ചയാണ് സൂപ്പര്‍ ഫോറില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് കരുത്തു പകര്‍ന്ന് പരിക്കുമൂലം പുറത്തായിരുന്ന കെ എല്‍ രാഹുലും ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. പാക്കിസ്ഥാനെതിരെ രാഹുല്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നാണ് കരുതുന്നത്.

രാഹുല്‍ ടീമിലെത്തിയാല്‍ രണ്ടാം വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനാകും പ്ലേയിംഗ് ഇലവനില്‍ നിന്ന് സ്വാഭാവികമായും പുറത്താകുക എന്നാണ് കരുതുന്നത്. എന്നാല്‍ മികച്ച ഫോമിലുള്ള ഇഷാനെ പുറത്തിരുത്തുമോ തിരിച്ചുവരവ് നടത്തുന്ന രാഹുലിനെ പുറത്തിരുത്തുമോ എന്ന ആശയക്കുഴപ്പത്തിനിടെ പുതിയൊരു നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍.

ഏകദിനങ്ങളില്‍ തുടര്‍ച്ചയായി നാല് അര്‍ധസെഞ്ചുറി നേടി മിക കിഷനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്നും രാഹുല്‍ തിരിച്ചെത്തുമ്പോള്‍ രാഹുലിനും കിഷനൊപ്പം അവസരം നല്‍കണമെന്നും ഗവാസ്കര്‍ പറഞ്ഞു. രാഹുലും കിഷനും പ്ലേയിംഗ് ഇലവനില്‍ കളിക്കുമ്പോള്‍ കിഷനെ വിക്കറ്റ് കീപ്പറുടെ ജോലി ഏല്‍പ്പിക്കണം. കാരണം, രാഹുല്‍ പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തുന്നതേയുള്ളൂ. ഈ സാഹചര്യത്തില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങളില്‍ രാഹുലിനെയും കിഷനെയും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുകയും ശ്രേയസ് അയ്യരെ പുറത്തിരുത്തുകയുമാണ് ചെയ്യാവുന്ന കാര്യമെന്നും ഗവാസ്കര്‍ പറഞ്ഞു. ടീമിലെ നാലാം നമ്പറിലും അഞ്ചാം നമ്പറിലും കളിക്കാന്‍ രാഹുലും കിഷനും തമ്മിലല്ല, രാഹുലും ശ്രേയസ് അയ്യരും തമ്മിലാണ് മത്സരമെന്നും ഗവാസ്കര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

അറിഞ്ഞില്ല, ആരും പറഞ്ഞില്ല! ഏഷ്യാ കപ്പിലെ കണക്കിന്‍റെ കളിയില്‍ അഫ്ഗാന്‍ പുറത്തായതിനെ കുറിച്ച് കോച്ച്

ഏഷ്യാ കപ്പില്‍ ആവശ്യമായ പരീക്ഷണങ്ങള്‍ നടത്തിയശേഷം അടുത്ത മാസം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ലോകകപ്പിനുള്ള ഏറ്റവും മികച്ച ടീമിനെ അണിനിരത്താവുന്നതാണെന്നും ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഐസിസി ടെക്നിക്കല്‍ കമ്മിറ്റിയുടെ അനുമതിയോടെ പകരക്കാരനെ പ്രഖ്യാപിക്കാവുന്നതേയുള്ളൂവെന്നും ഗവാസ്കര്‍ പറഞ്ഞു.