
ഹൈദരാബാദ്: ഫോമിലുള്ള കെ.എല്‍. രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്താതില്‍ പലര്‍ക്കും അമര്‍ഷമുണ്ട്. ട്വിറ്ററില്‍ ഇക്കാര്യം ട്വിറ്ററില്‍ തുറന്ന് പറയുകയും ചെയ്തു. അമ്പാട്ടി റായുഡുവിന് പകരം രാഹുലിനെ നാലാം സ്ഥാനത്ത് കൊണ്ടുവരണമെന്നാണ് ആവശ്യപ്പെടുന്നത്. അതിനിടയില്‍ രാഹുലിന്റെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍.
ഗവാസ്‌കര്‍ തുടര്‍ന്നു... നാലാം സ്ഥാനത്തിന് രാഹുലുമായിട്ട് റായുഡുവിന് മത്സരിക്കേണ്ടി വരും. ടി20യിലെ മികച്ച പ്രകടനത്തിലൂടെ രാഹുല്‍ ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യന്‍ പിച്ചുകളില്‍ രാഹുല്‍ മറ്റൊരു താരം തന്നെയാണ്. ടി20യില്‍ എതിര്‍ ബൗളര്‍മാര്‍ക്കുമേല്‍ പൂര്‍ണ ആധിപത്യം പുലര്‍ത്താന്‍ രാഹുലിനായെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
രണ്ട് ടി20കളില്‍ മികച്ച പ്രകടനമായിരുന്നു രാഹുലിന്റേത്. ആദ്യ ടി20യില്‍ 50 റണ്‍സും രണ്ടാം മത്സരത്തില്‍ 47 റണ്‍സും താരം നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!