വിക്കറ്റ് കീപ്പറാണ് പ്രശ്‌നം! ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ഗവാസ്‌കര്‍

Published : Jun 05, 2023, 09:20 AM IST
വിക്കറ്റ് കീപ്പറാണ് പ്രശ്‌നം! ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ഗവാസ്‌കര്‍

Synopsis

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യേണ്ടത് മിന്നും ഫോമിലുള്ള ശുഭ്മാന്‍ ഗില്‍. വണ്‍ ഡൗണ്‍ ആയി ചേതേശ്വര്‍ പൂജാര. നാലാം നമ്പറില്‍ വിരാട് കോലിയും അഞ്ചാം നമ്പറില്‍ അജിന്‍ക്യ രഹാനെയും ഇറങ്ങും.

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ഇലവനെ നിര്‍ദ്ദേശിച്ച് ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. ബാറ്റിംഗില്‍ ആറാം നമ്പറിനെക്കുറിച്ച് മാത്രമാണ് തനിക്ക് ആശങ്കയുള്ളതെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയെ നേരിടുന്ന ഇന്ത്യക്കുള്ളത് കരുത്തുറ്റ ടീം തന്നെയെന്ന് സുനില്‍ ഗവാസ്‌കര്‍. ബാറ്റിംഗിലെ ആദ്യ അഞ്ച് സ്ഥാനക്കാരെക്കുറിച്ച് ഇതിഹാസ താരത്തിന് സംശയങ്ങളൊന്നുമില്ല.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യേണ്ടത് മിന്നും ഫോമിലുള്ള ശുഭ്മാന്‍ ഗില്‍. വണ്‍ ഡൗണ്‍ ആയി ചേതേശ്വര്‍ പൂജാര. നാലാം നമ്പറില്‍ വിരാട് കോലിയും അഞ്ചാം നമ്പറില്‍ അജിന്‍ക്യ രഹാനെയും ഇറങ്ങും. ആറാം നന്പറ് സ്ഥാനത്തെക്കുറിച്ചാണ് ഗവാസ്‌കറിന്റെ ആശങ്ക. പതിവ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും പകരക്കാരനായിരുന്ന കെ എല്‍ രാഹുലും പരിക്കേറ്റ് പുറത്തായതോടെ കെ എസ് ഭരതും ഇഷാന്‍ കിഷനുമാണ് ഇന്ത്യന്‍ സ്‌ക്വാഡിലുള്ളത്.

ഇരുതാരങ്ങളും പരിചയ സമ്പന്നരല്ലെന്നതാണ് തന്റെ തന്റെ ആശങ്കയെന്ന് ഗവാസ്‌കര്‍ പറയുന്നു. എന്നിരുന്നാലും ഭരതിനെ ആദ്യ ഇലവനിലേക്ക് ഗവാസ്‌കര്‍ നിര്‍ദ്ദേശിക്കുന്നു. ടെസ്റ്റ് ടീമിനൊപ്പം കുറച്ച് കാലങ്ങളായി ഭരത് ഉള്ളതാണ് താരത്തെ ഉള്‍പ്പെടുത്താനുള്ള കാരണമായി ഗവാസ്‌കര്‍ പറയുന്നത്. മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയുമാണ് ബൗളിംഗ് നിരയിലേക്ക് ഗവാസ്‌കര്‍ നിര്‍ദ്ദേശിക്കുന്നത്. രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമാണ് ഇന്ത്യന്‍ സ്പിന്‍ നിരയില്‍.

അവസാന മത്സരത്തിന് ശേഷം വികാരാധീനനായി കരിം ബെന്‍സേമ; എടുത്തുയര്‍ത്തി സഹതാരങ്ങള്‍- വീഡിയോ

രണ്ട് പേരുടെ ഓള്‍ റൗണ്ട് മികവും ടീമിന് ഗുണം ചെയ്യുമെന്ന് ഗവാസ്‌കര്‍ പറയുന്നു. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ ഠാക്കൂര് എന്നിവരാണ് പേസര്‍മാര്‍. ബാറ്റ് ചെയ്യാനാവും എന്നതാണ് ഉമേഷ് യാദവിന് മുമളില്‍ ഷര്‍ദുലിനെ ടീമിലെടുക്കാനുള്ള കാരണമായി ഗവാസ്‌കര്‍ പറയുന്നത്.

ഗവാസ്‌ക്കറുടെ ഇന്ത്യന്‍ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, കെ എസ് ഭരത്, ഷാര്‍ദുല്‍ ഠാക്കൂര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഉദിച്ചുയര്‍ന്ന് സൂര്യകുമാര്‍, ഇഷാന്‍ കിഷനും അര്‍ധ സെഞ്ചുറി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
ഇങ്ങനെ കളിച്ചാല്‍ സഞ്ജുവിന് പുറത്തിരിക്കാം, ഇഷാന്‍ കിഷന്‍ ഓപ്പണറാകും; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ