'ടെസ്റ്റില്‍ നോബോളുകള്‍ എറിയുന്ന ബൗളര്‍മാര്‍ക്കെതിരെ നടപടി വേണം'; നിര്‍ദേശം വച്ച് സുനില്‍ ഗാവസ്‌കര്‍

Published : Aug 30, 2026, 12:57 PM IST
ravindra jadeja

Synopsis

ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി നോബോളുകള്‍ എറിയുന്ന ബൗളര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുനില്‍ ഗാവസ്‌കര്‍. നോബോളിന് ഫ്രീ ഹിറ്റ് നല്‍കുന്നതിനെ എതിര്‍ത്ത അദ്ദേഹം, പകരം ബൗളര്‍മാര്‍ക്കും ബൗളിംഗ് കോച്ചിനും പിഴ ചുമത്തണമെന്ന് നിര്‍ദേശിച്ചു.

കൊളംബോ: ടെസ്റ്റ് ക്രിക്കറ്റില്‍ ബൗളര്‍മാര്‍ തുടര്‍ച്ചയായി നോബോളുകള്‍ എറിയുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ രവീന്ദ്ര ജഡേജ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ നിരന്തരം നോബോളുകള്‍ എറിഞ്ഞത് വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഗാവസ്‌കറുടെ പ്രതികരണം. ടെസ്റ്റില്‍ നോബോളിന് ഫ്രീ ഹിറ്റ് നല്‍കുന്നതിനോട് അദ്ദേഹം വിയോജിക്കുകയും, പകരം കുറ്റക്കാരായ ബൗളര്‍മാര്‍ക്കും ബൗളിംഗ് കോച്ചിനും കനത്ത പിഴ ചുമത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

2021 മുതല്‍ സീനിയര്‍ ഇടംകൈയന്‍ സ്പിന്നറായ രവീന്ദ്ര ജഡേജ 85 നോബോളുകളാണ് എറിഞ്ഞത്. കൊളംബോ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അരങ്ങേറ്റക്കാരനായ സാരന്‍ഷ് ജെയ്‌നും ഫ്രണ്ട് ഫൂട്ട് ഡിസിപ്ലിന്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്പിന്‍ ബൗളിംഗ് കോച്ച് സായിരാജ് അതുലേ നോബോളിന് ശേഷം ഫ്രീ ഹിറ്റ് ഏര്‍പ്പെടുത്തുന്നത് ബൗളര്‍മാര്‍ക്ക് പാഠമാകുമെന്ന് തമാശയായി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റ് ബാറ്റ്സ്മാന്‍മാര്‍ക്ക് കൂടുതല്‍ എളുപ്പമുള്ളതാക്കാന്‍ ഈ രീതി ഉപകരിക്കുമെന്നതിനാല്‍ ഗാവസ്‌കര്‍ ഇതിനെ എതിര്‍ത്തു.

ബൗളര്‍മാര്‍ നോബോള്‍ ആവര്‍ത്തിക്കുമ്പോള്‍ തുക ഇരട്ടിച്ചുകൊണ്ട് പിഴ ഈടാക്കണമെന്ന് ഗവാസ്‌കര്‍ നിര്‍ദേശിച്ചു. ബൗളര്‍ക്ക് ചുമത്തുന്ന പിഴയുടെ പകുതി തുക ബൗളിംഗ് കോച്ചും പിഴയായി ഒടുക്കണം. ഈ തുക കളിക്കാര്‍ക്ക് പരമ്പര അവസാനിക്കുമ്പോഴുള്ള ടീം ഡിന്നറിനായി ഉപയോഗിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ 1-0 ന് സ്വന്തമാക്കിയിരുന്നു. ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചപ്പോള്‍, കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ 213 റണ്‍സിന്റെ ലീഡ് നേടിയിട്ടും അഞ്ചാം ദിനത്തില്‍ സൊനാല്‍ ദിനുഷയുടെ (133*) ചെറുത്തുനില്‍പ്പ് മൂലം ഇന്ത്യയ്ക്ക് വിജയം പിടിച്ചെടുക്കാനായില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബെംഗളൂരു മെട്രോയില്‍ സാധാരണക്കാരനായി ജവഗല്‍ ശ്രീനാഥ്; മുന്‍ താരത്തിന്റെ ലാളിത്യത്തെ വാഴ്ത്തി ആരാധകര്‍
പാകിസ്ഥാനെതിരെ ലോര്‍ഡ്‌സ് ടെസ്റ്റിലും ഇംഗ്ലണ്ട് പിടിമുറുക്കുന്നു; പ്രതികൂല സാഹചര്യങ്ങളിലും തിളങ്ങി ഡാന്‍ ലോറന്‍സ്