ഹാര്‍ദിക് വേണ്ട, ദീപക് ഹൂഡയെ കളിപ്പിക്കൂ; നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് മുമ്പ് ഗവാസ്‌ക്കറുടെ നിര്‍ദേശം

Published : Oct 26, 2022, 07:08 PM IST
ഹാര്‍ദിക് വേണ്ട, ദീപക് ഹൂഡയെ കളിപ്പിക്കൂ; നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് മുമ്പ് ഗവാസ്‌ക്കറുടെ നിര്‍ദേശം

Synopsis

തീരുമാനം ശരിവെക്കുന്ന രീതിയിലാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ സംസാരിക്കുന്നത്. പാണ്ഡ്യക്ക് പകരം ദീപക് ഹൂഡയെ കളിപ്പിക്കണമെന്നാണ് ഗവാസ്‌ക്കറുടെ ആവശ്യം.

സിഡ്‌നി: ടി20 ലോകകപ്പ് സൂപ്പര്‍ 12 ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെ നേരിടാനൊരുങ്ങുമ്പോള്‍ ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ബൗളിംഗ് കോച്ച് പരസ് മാംബ്രെ പറഞ്ഞത് ഒരു മാറ്റത്തിനും സാധ്യതയില്ലെന്നാണ്. എന്നാല്‍ പാകിസ്ഥാനെതിരെ അവസാന മത്സരത്തിനിടെ ഹാര്‍ദിക് പാണ്ഡ്യക്ക് പേശിവലിവ് അനുഭപ്പെട്ടിരുന്നു. എതിരാളികള്‍ കുഞ്ഞന്‍ ടീം ആയതിനാല്‍ പാണ്ഡ്യക്ക് വിശ്രമം നല്‍കാന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നു.

തീരുമാനം ശരിവെക്കുന്ന രീതിയിലാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ സംസാരിക്കുന്നത്. പാണ്ഡ്യക്ക് പകരം ദീപക് ഹൂഡയെ കളിപ്പിക്കണമെന്നാണ് ഗവാസ്‌ക്കറുടെ ആവശ്യം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ ഗവാസ്‌കര്‍ വിശദീകരിക്കുന്നതിങ്ങെ... ''ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് ഹാര്‍ദിക്കിന് വിശ്രമം നല്‍കുന്നത് തെറ്റില്ല. കാരണം, അദ്ദേഹം ഇന്ത്യയുടെ പ്രധാന താരമാണ്. അദ്ദേഹത്തെ ജോലിഭാരം ഏല്‍പ്പിക്കുന്നത് ശരിയല്ല. അതേസമയം, നെതര്‍ലന്‍ഡ്‌സിനെ ചെറുതാക്കി കാണുകയും ചെയ്യരുത്. ഹാര്‍ദിക്കിന് പകരം ദീപക് ഹൂഡ കളിക്കണമെന്നാണ് ഞാന്‍ പറയുന്നത്.'' ഗവാസ്‌കര്‍ പറഞ്ഞു.

കോലിയുടെ ഇന്നിംഗ്‌സ് പാകിസ്ഥാനിലെ കുട്ടികളെ കാണിക്കൂ; വാനോളം പുകഴ്ത്തി മുന്‍ പാക് താരം

പന്തെറിയാനും ഹൂഡ മിടുക്കനാണെന്നാണ് ഗവാസ്‌ക്കറുടെ പക്ഷം. ''ഹൂഡയുടെ പ്രകടനം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഹാര്‍ദിക് കൡക്കുന്നില്ലെങ്കില്‍ ദിനേശ് കാര്‍ത്തിക് അഞ്ചാമനായി ക്രീസിലെത്തും. ആ മാറ്റം ചിലപ്പോള്‍ ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. എന്നാല്‍ ഹൂഡ എത്തുന്നതോടെ ബാറ്റിംഗില്‍ ശക്തി വര്‍ധിക്കും. കാര്‍ത്തികിന് പകരം ഹൂഡ അഞ്ചാനായി കളിക്കണം. മാത്രമല്ല, നാല് ഓവറുകള്‍ ഹൂഡ എറിയേണ്ടതില്ല. ഓവര്‍ പങ്കിടാന്‍ അക്‌സര്‍ പട്ടേലുമുണ്ടാവും. അതുകൊണ്ടുതന്നെ വലിയ ഭാരം ഹൂഡയ്ക്കുണ്ടാവില്ല.'' ഗവാസ്‌കര്‍ വിശദമാക്കി. 

ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്/ ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, ഹര്‍ഷല്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.

PREV
Read more Articles on
click me!

Recommended Stories

റണ്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് രോഹിത്, 20000 ക്ലബ്ബില്‍, സച്ചിനും കോലിക്കും ദ്രാവിഡിനും പിന്നില്‍ നാലാമത്
റിവ്യു എടുക്കാന്‍ രാഹുലിനോട് കെഞ്ചി കുല്‍ദീപ്, ചിരിയടക്കാനാവാതെ തിരിച്ചയച്ച് രോഹിത്-വീഡിയോ