Asianet News MalayalamAsianet News Malayalam

കോലിയുടെ ഇന്നിംഗ്‌സ് പാകിസ്ഥാനിലെ കുട്ടികളെ കാണിക്കൂ; വാനോളം പുകഴ്ത്തി മുന്‍ പാക് താരം

സൂപ്പര്‍ 12ല്‍ നാളെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റാണ് നെതര്‍ലന്‍ഡ്‌സ് വരുന്നത്. എന്നാല്‍, പ്രാഥമിക റൗണ്ടില്‍ ശ്രീലങ്കയെ തകര്‍ക്കാന്‍ നെതര്‍ലന്‍ഡ്‌സിനായിരുന്നു

Former Pakistan wicket keeper applauds Virat Kohli innings in T20 WC
Author
First Published Oct 26, 2022, 6:28 PM IST

ഇസ്ലാമാബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥനെ തോല്‍പ്പിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞു. എന്നിട്ടും വിരാട് കോലിയെ കുറിച്ചുള്ള പുകഴ്ത്തല്‍ അവസാനിക്കുന്നില്ല. അവസാനമായി മുന്‍ പാകിസ്ഥാന്‍ കമ്രാന്‍ അക്മലും കോലിയുടെ ഇന്നിംഗ്‌സിനെ പ്രകീര്‍ത്തിക്കുകയാണ്. പാകിസ്ഥാനെതിരെ 53 പന്തില്‍ 82 റണ്‍സാണ് കോലി നേടിയിരുന്നത്. മുന്‍ ക്യാപ്റ്റന്‍ പുറത്താവാതെ നിന്നോടെ അവസാന പന്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. പാകിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

പിന്നാലെയാണ് അക്മല്‍ കോലിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്. യുവതാരങ്ങള്‍ കണ്ടുപടിക്കണം കോലിയുടെ ഇന്നിംഗ്‌സെന്ന്് അക്മല്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഹാരിസ് റൗഫിനെതിരെ കോലി കളിച്ച ഷോട്ടുകള്‍ വിസ്മയിപ്പിക്കുന്നതാണ.് സ്‌ട്രൈറ്റ് സിക്‌സ് മറ്റാര്‍ക്കെങ്കിലും കളിക്കാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിക്കുന്നില്ല. കോലി മത്സരം പൂര്‍ത്തിയാക്കിയ രീതി പലര്‍ക്കും മാതൃകയാണ്. പാകിസ്ഥാനിലെ കൗമാരതാരങ്ങള്‍ക്ക് കോലിയുടെ ബാറ്റിംഗ് കാണിച്ചുകൊടുക്കണം. എങ്ങനെയാണ് മത്സരം ഫിനിഷ് ചെയ്യേണ്ടതെന്ന് അവര്‍ കണ്ട് മനസിലാക്കണം. അവര്‍ക്കത് വലിയ പാഠം തന്നെയായിരിക്കും.'' അക്മല്‍ പറഞ്ഞു.

കോലിക്ക് പകരം മറ്റൊരാളായിരുന്നെങ്കില്‍ മത്സരഫലം ഇതായിരിക്കുമോ എന്ന് സംശയമാണെന്നും അക്മല്‍ പറഞ്ഞു. ''ഇത്തരമൊരു സാഹചര്യത്തില്‍, പാകിസ്ഥാന്‍ ചുരുങ്ങിയത് 40 റണ്‍സിനെങ്കിലും പരാജയപ്പെട്ടേനെ. ഇത്തരമൊരു സമ്മര്‍ദ്ദം താങ്ങാന്‍ പാകിസ്ഥാന് കരുത്തില്ല. മാത്രമല്ല, കോലിക്ക് പകരം മറ്റൊരു ബാറ്ററാണ് ക്രീസിലെങ്കില്‍ ഈ ഫലം ലഭിക്കുമോയെന്ന് സംശയമാണ്.'' അക്മല്‍ പറഞ്ഞുനിര്‍ത്തി.

നെതര്‍ലന്‍ഡ്‌സിന് എതിരായ ട്വന്‍റി 20 ലോകകപ്പ് മത്സരം; കോലിക്ക് വീണ്ടും ആറാടാം! ഇന്ത്യന്‍ ടീമിന് ശുഭവാര്‍ത്ത

സൂപ്പര്‍ 12ല്‍ നാളെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റാണ് നെതര്‍ലന്‍ഡ്‌സ് വരുന്നത്. എന്നാല്‍, പ്രാഥമിക റൗണ്ടില്‍ ശ്രീലങ്കയെ തകര്‍ക്കാന്‍ നെതര്‍ലന്‍ഡ്‌സിനായിരുന്നു. അതുകൊണ്ടുതന്നെ വിലകുറച്ച് കാണാന്‍ ഇന്ത്യന്‍ ടീം തയ്യാറാവില്ല. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വിശ്രമം നല്‍കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios