Latest Videos

രഹാനെ പുറത്താകുമോ? വിജയവഴിയില്‍ തിരിച്ചെത്താന്‍ കൊല്‍ക്കത്ത; ഹാട്രിക് ജയം തേടി ഹൈദരാബാദ്- സാധ്യതാ ഇലവന്‍

By Web TeamFirst Published Apr 15, 2022, 10:39 AM IST
Highlights

തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം കരകയറുകയാണ് ഹൈദരാബാദ്. കൊല്‍ക്കത്തയാവട്ടെ വിജയവഴിയില്‍ തിരിച്ചെത്താനാണ് ശ്രമിക്കുന്നത്. ചെന്നൈയെയും ഗുജറാത്തിനെയും തകര്‍ത്ത ആത്മവിശ്വാസവുമായെത്തുന്ന ഹൈദരാബാദ് ലക്ഷ്യമിടുന്നത് ഹാട്രിക് ജയം.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) മൂന്നാം ജയം തേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (SRH) ഇന്നിറങ്ങും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് (KKR) എതിരാളികള്‍. പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദര്‍ (Washington Sundar) ഹൈദരാബാദ് നിരയിലുണ്ടാകില്ല. വൈകീട്ട് ഏഴരയ്ക്ക് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം.

തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം കരകയറുകയാണ് ഹൈദരാബാദ്. കൊല്‍ക്കത്തയാവട്ടെ വിജയവഴിയില്‍ തിരിച്ചെത്താനാണ് ശ്രമിക്കുന്നത്. ചെന്നൈയെയും ഗുജറാത്തിനെയും തകര്‍ത്ത ആത്മവിശ്വാസവുമായെത്തുന്ന ഹൈദരാബാദ് ലക്ഷ്യമിടുന്നത് ഹാട്രിക് ജയം. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും അഭിഷേക് ശര്‍മയും ഫോമിലെത്തിയതോടെ ഓപ്പണിംഗിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് കരുതാം. നിക്കോളാസ് പുരാനും എയ്ഡന്‍ മര്‍ക്രാമും വലിയ ഇന്നിങ്‌സിലേക്ക് എത്തേണ്ടതുണ്ട്. പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനെ കണ്ടെത്തണം. 

സീസണിലെ നാല് മത്സരങ്ങളില്‍ നാല് വിക്കറ്റും ഒരു അര്‍ധ സെഞ്ച്വറിയും നേടിയ വാഷിംഗ്ടണ്‍ സുന്ദറിന്റെ അഭാവം മറികടക്കുക ഹൈദരാബാദിന് എളുപ്പമാകില്ല. ശ്രേയസ് ഗോപാലോ, ജഗദീശ സുജിത്തോ പകരക്കാരനായി എത്തിയേക്കും. അബ്ദുള്‍ സമദിന് ഒരവസരം കൂടി നല്‍കാനും സാധ്യത. കഴിഞ്ഞ മത്സരത്തില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി പുറത്തുപോയ രാഹുല്‍ ത്രിപാദി തിരിച്ചെത്തും. മാര്‍കോ ജാന്‍സണ്‍, ഭുവനേശ്വര്‍ കുമാര്‍, നടരാജന്‍, ഉമ്രാന്‍ മാലിക് പേസ്ബൗളിംഗ് യൂണിറ്റ് സജ്ജം.

കൊല്‍ക്കത്ത നിര സന്തുലിതം. ഓപ്പണിങ്ങില്‍ പക്ഷേ അജിന്‍ക്യ രഹാനെ തുടരെ പരാജയപ്പെടുന്നു. വെങ്കിടേഷ് അയ്യര്‍, നായകന്‍ ശ്രേയസ് അയ്യര്‍, നിതീഷ് റാണ,സാം ബില്ലിങ്‌സ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ് വാലറ്റം വരെ കളിജയിപ്പിക്കാന്‍ കരുത്തര്‍. ഏഴ് ബൗളര്‍മാരെ പരീക്ഷിക്കാന്‍ കഴിയും ശ്രേയസ് അയ്യര്‍ക്ക്. എന്നാല്‍ റണ്ണൊഴുക്ക് തടയാനാകാത്തത് തിരിച്ചടി. തുടക്കത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഉമേഷ് യാദവ് അവസാന മത്സരത്തില്‍ വഴങ്ങിയത് 48 റണ്‍സ്. പാറ്റ് കമ്മിന്‍സ് നാല് ഓവറില്‍ 50 കടന്നു. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ സഖ്യത്തിന്റെ സ്പിന്‍ ആക്രമണവും ഹൈദരാബാദിന് വെല്ലുവിളിയാകും. സാധ്യതാ ഇലവന്‍ അറിയാം... 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേഖ് ശര്‍മ, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിംഗ്, അബ്ദുള്‍ സമദ്/ ശ്രേയസ് ഗോപാല്‍, ഭുവനേശ്വര്‍ കുമാര്‍, മാര്‍കോ ജാന്‍സന്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ/ ആരോണ്‍ ഫിഞ്ച്, ശ്രേയസ് അയ്യര്‍, നിതീഷ് റാണ, ആന്ദ്രേ റസ്സല്‍, സാം ബില്ലിംഗ്‌സ്/ ഷെല്‍ഡണ്‍ ജാക്‌സണ്‍, റിങ്കു സിംഗ്/ റാസിക് സലാം, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

click me!