ഹൈദരാബാദ്-ഗുജറാത്ത് മത്സരം ഉപേക്ഷിച്ചു, പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി ഹൈദരാബാദ്

Published : May 16, 2024, 10:48 PM IST
ഹൈദരാബാദ്-ഗുജറാത്ത് മത്സരം ഉപേക്ഷിച്ചു, പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി ഹൈദരാബാദ്

Synopsis

ഹൈദരാബാദും പ്ലേ ഓഫ് ഉറപ്പിച്ചതോടെ 18ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരമായിരിക്കും പ്ലേ ഓഫിലെ നാലാമത്തെ ടീമിനെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകുക.

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴ മൂലം ഒറ്റ പന്തു പോലും എറിയാതെ ഉപേക്ഷിച്ചു. വൈകിട്ട് പെയ്ത കനത്ത മഴയില്‍ പിച്ചും ഔട്ട് ഫീല്‍ഡും നനഞ്ഞു കുതിര്‍ന്നതിനാല്‍ ടോസ് പോലും സാധ്യമാകാതെ യാണ് മത്സരം ഉപേക്ഷിച്ചത്. കളി ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയന്‍റ് പങ്കിട്ടു. ഇതോടെ  15 പോയന്‍റുമായി പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി സണ്‍റൈസേഴ്സ് ഹൈദരാബാദ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും നേരത്തെ പ്ലേ ഓഫിലെത്തിയിരുന്നു.

ഹൈദരാബാദും പ്ലേ ഓഫ് ഉറപ്പിച്ചതോടെ 18ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരമായിരിക്കും പ്ലേ ഓഫിലെ നാലാമത്തെ ടീമിനെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകുക. ആര്‍സിബി ചെന്നൈ മത്സരത്തില്‍ ചെന്നൈ ജയിച്ചാല്‍ 16 പോയന്‍റുമായി ചെന്നൈ പ്ലേ ഓഫിലെത്തും. ആര്‍സിബിയാണ് ജയിക്കുന്നതെങ്കില്‍ ആര്‍സിബിക്കും ചെന്നൈക്കും 14 പോയന്‍റ് വീതമാകും. ഈ സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റാകും പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീം ഏതെന്ന് തീരുമാനിക്കുക.

രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമി: മുന്‍ ഇന്ത്യൻ താരം പിന്‍മാറി; ഓസ്ട്രേലിയന്‍ ഇതിഹാസത്തെ നോട്ടമിട്ട് ബിസിസിഐ

ആദ്യം ബാറ്റ് ചെയ്താല്‍ ആര്‍സിബി 18 റണ്‍സിന് തോല്‍പ്പിച്ചാല്‍ മാത്രമെ നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിക്ക് ചെന്നൈയെ മറികടക്കാനാകു. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ 11 പന്തുകള്‍ ബാക്കി നിര്‍ത്തി ആര്‍സിബിക്ക് ജയിക്കണം. ഹൈദരാബാദ്-ഗുജറാത്ത് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ടോപ് 2വില്‍ ഫിനിഷ് ചെയ്യാന്‍ രാജസ്ഥാന് കൊല്‍ക്കത്തത്തക്കെതിരായ അവസാന മത്സരം ജയിച്ചാല്‍ മാത്രം മതി. അവസാന മത്സരം ജയിച്ചാലും ഹൈദരാബാദിന് ഇനി 17 പോയന്‍റേ നേടാനാവു. അതേസമയം നിലവില്‍ 16 പോയന്‍റുമായി രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന് അവസാന മത്സരം ജയിച്ചാല്‍ 18 പോയന്‍റുമായി രണ്ടാം സ്ഥാനം ഉറപ്പാക്കാം, വലിയ മാര്‍ജിനിലുള്ള വിജയമാണെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്തയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും രാജസ്ഥാന് കഴിയും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം