ഐപിഎല്‍: ഹൈദരാബാദിനെതിരെ നിര്‍ണായക ടോസ് ജയിച്ച് രാജസ്ഥാൻ, നായകനായി റിയാന്‍ പരാഗിന് അരങ്ങേറ്റം

Published : Mar 23, 2025, 03:20 PM ISTUpdated : Mar 23, 2025, 03:57 PM IST
ഐപിഎല്‍: ഹൈദരാബാദിനെതിരെ നിര്‍ണായക ടോസ് ജയിച്ച് രാജസ്ഥാൻ, നായകനായി റിയാന്‍ പരാഗിന് അരങ്ങേറ്റം

Synopsis

മഹീഷ് തീക്ഷണയും ഫസലുള്ള ഫാറൂഖിയും ജോഫ്ര ആര്‍ച്ചറുമാണ് രാജസ്ഥാന്‍ പ്ലേയിംഗ് ഇലവനിലുള്ള വിദേശ താരങ്ങള്‍.

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദാരബാദിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. നായകന്‍ സഞ്ജു സാംസന്‍റെ അഭാവത്തില്‍ ആദ്യ മൂന്ന് കളികളില്‍ നായകനാവുന്ന റിയാന്‍ പരാഗ് ആണ് രാജസ്ഥാനുവേണ്ടി ടോസിനായി എത്തിയത്.

ആദ്യ മൂന്ന് കളികളില്‍ സഞ്ജു ഇംപാക്ട് പ്ലേയറായിട്ടാവും കളിക്കുകയെന്ന് ടോസ് നേടിയശേഷം റിയാന്‍ പരാഗ് പറഞ്ഞു. സഞ്ജുവിന് പകരം ധ്രുവ് ജുറെല്‍ ആണ് രാജസ്ഥാന്‍റെ വിക്കറ്റ് കീപ്പറാകുന്നത്.ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കൈവിരലിന് പരിക്കറ്റ സഞ്ജു പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനാലാണ് ക്യാപ്റ്റന്‍സിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.

നാണംകെട്ട് വീണ്ടും പാകിസ്ഥാന്‍, ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യിലും കൂറ്റന്‍ തോല്‍വി; പരമ്പര നഷ്ടം

ഷിമ്രോണ്‍ ഹെറ്റ്‌മെയറും മഹീഷ് തീക്ഷണയും ഫസലുള്ള ഫാറൂഖിയും ജോഫ്ര ആര്‍ച്ചറുമാണ് രാജസ്ഥാന്‍ പ്ലേയിംഗ് ഇലവനിലുള്ള വിദേശ താരങ്ങള്‍. ഹൈദരാബാദ് നിരയില്‍ ഇഷാന്‍ കിഷനും അഭിനവ് മനോഹറും ഓറഞ്ച് കുപ്പായത്തില്‍ അരങ്ങേറ്റം നടത്തുമ്പോൾ നായകന്‍ പാറ്റ് കമിന്‍സ്, ട്രാവിസ് ഹെഡ്, ഹെന്‍റിച്ച് ക്ലാസന്‍ എന്നിവരാണ് വിദേശതാരങ്ങള്‍.

രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, ശുഭം ദുബെ, നിതീഷ് റാണ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജൂറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, ജോഫ്ര ആർച്ചർ, മഹീഷ തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ, ഫസൽഹഖ് ഫാറൂഖി

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൻ: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസെൻ, അനികേത് വർമ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സിമർജീത് സിംഗ്, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷമി.

രാജസ്ഥാൻ റോയൽസ് ഇംപാക്ട് സബ്‌സ്: സഞ്ജു സാംസൺ, കുനാൽ സിംഗ് റാത്തോഡ്, ആകാശ് മധ്വാൾ, കുമാർ കാർത്തികേയ, ക്വേന മഫക

സൺറൈസേഴ്സ് ഹൈദരാബാദ് ഇംപാക്ട് സബ്സ്: സച്ചിൻ ബേബി, ജയ്ദേവ് ഉനദ്കട്ട്, സീഷൻ അൻസാരി, ആദം സാമ്പ, വിയാൻ മുൾഡർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര