
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് ടോസ് നഷ്ടം. രാജസ്ഥാന്റെ എവേ ഗ്രൗണ്ടില്‍ നാണയഭാഗ്യം നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ടോസ് നേടിയാല്‍ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്ന് സഞ്ജു വ്യക്തമാക്കി. മാറ്റമൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഹൈദരാബാദ് നിരയില്‍ അന്‍മോള്‍പ്രീത് സിംഗ്, മാര്‍കോ ജാന്‍സന്‍ എന്നിവര്‍ കളിക്കും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജൂറല്‍, റോവ്മാന്‍ പവല്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, അവേഷ് ഖാന്‍, യുസ്വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ.
എന്തുകൊണ്ട് ഹാര്‍ദിക്കിനെ തഴഞ്ഞ് രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കി! കാരണം വ്യക്തമാക്കി അഗാര്‍ക്കര്‍
സണ്‍റൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, അന്‍മോല്‍പ്രീത് സിംഗ്, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, മാര്‍ക്കോ ജാന്‍സെന്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!