അയാളുടെ ശരീരഭാഷ അത്രത്തോളം മികച്ചതായിരുന്നു; ലോകകപ്പ് ഫൈനലില്‍ ഗംഭീറിന്റെ പ്രകടനത്തെ കുറിച്ച് റെയ്‌ന

By Web TeamFirst Published Apr 5, 2020, 2:59 PM IST
Highlights

എന്നാല്‍ ആദ്യ വിക്കറ്റ് നഷ്ടമായപ്പോള്‍ എല്ലാവരും നിശബ്ദരായി. പക്ഷേ തങ്ങള്‍ ശാന്തത കൈവിട്ടില്ല. പിന്നാലെ ഗംഭീര്‍ ക്രീസിലേക്ക്. വലിയ ആത്മവിശ്വാസത്തോടെയാണ് ഗംഭീര്‍ ക്രീസിലേക്കെത്തിയത്.
 

ദില്ലി: 2011 ലോകകപ്പ് നേട്ടത്തിന്റെ ഒമ്പതാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. വാര്‍ഷികത്തിന്റെ ഭാഗമായി പ്രമുഖ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ഇഎസ്പിഎന്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചിരുന്നു. ധോണി നേടിയ സിക്‌സാണ് ലക്ഷങ്ങളോളം വരുന്ന ഇന്ത്യക്കാരെ ആഘോഷത്തിലേക്ക് നയിച്ചത് എന്നായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം. എന്നാല്‍ ഇതിനെതിരെ ലോകകപ്പ് ഫൈനലില്‍ സുപ്രധാന പ്രകടനം പുറത്തെടുത്ത ഗൗതം ഗംഭീര്‍ ര്ംഗത്തെത്തി. ലോകകപ്പ് നേട്ടം ടീം വര്‍ക്കായിരുന്നുവെന്നാണ് ഗംഭീര്‍ വ്യക്തമാക്കിയത്.

ഫൈനലില്‍ 97 റണ്‍സാണ് ഗംഭീര്‍ നേടിയത്. ഗംഭീര്‍ പുറത്തെടുത്ത പ്രകടനത്തിന്റെ പ്രാധാന്യം മനസിലാക്കിതരികയാണ് ടീമിലുണ്ടായിരുന്ന സുരേഷ് റെയ്‌ന. താരം തുടര്‍ന്നു... ''ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 275 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങും മുമ്പ് ക്യാംപില്‍ എ്ല്ലാവരും ശാന്തരായിരുന്നു. എങ്കിലും എല്ലാവരുടെയും ചിന്ത ലോകകപ്പിനെ കുറിച്ച് മാത്രമായിരുന്നു. അങ്ങോട്ട് ഇങ്ങോട്ടും ആരും സംസാരിച്ചിരുന്നില്ല. കിരിടീം നേടുകയെന്ന ലക്ഷ്യ മാത്രമാണ് മുന്നിലുണ്ടായിരുന്നത്.  

എന്നാല്‍ ആദ്യ വിക്കറ്റ് നഷ്ടമായപ്പോള്‍ എല്ലാവരും നിശബ്ദരായി. പക്ഷേ തങ്ങള്‍ ശാന്തത കൈവിട്ടില്ല. പിന്നാലെ ഗംഭീര്‍ ക്രീസിലേക്ക്. വലിയ ആത്മവിശ്വാസത്തോടെയാണ് ഗംഭീര്‍ ക്രീസിലേക്കെത്തിയത്. ഗംഭീറിന്റെ ശരീരഭാഷ കണ്ട ഞാന്‍ ഇന്ത്യയ്ക്ക് അദ്ദേഹം ലോകകപ്പ് നേടിത്തരുമെന്ന് ഉറപ്പിച്ചിരുന്നു.'' റെയ്‌ന പറഞ്ഞുനിര്‍ത്തി.

click me!