
ദില്ലി: കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് വിധേയനായ ഇന്ത്യന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്‌നയ്‌ക്ക് ആറാഴ്‌ച വരെ വിശ്രമം. ഇതോടെ മുപ്പത്തിരണ്ടുകാരനായ താരത്തിന് ഒരു മാസത്തിലധികം ആഭ്യന്തര സീസണ്‍ നഷ്ടമാകും. കഴിഞ്ഞ കുറച്ച് മാസങ്ങളായി റെയ്‌നയെ കാല്‍മുട്ടിലെ വേദന അലട്ടിയിരുന്നു.
റെയ്‌നയുടെ ശസ്‌ത്രക്രിയ സംബന്ധിച്ചുള്ള വിവരങ്ങള്‍ ബിസിസിഐയാണ് പുറത്തുവിട്ടത്. റെയ്‌ന അതിവേഗം കളിക്കളത്തിലേക്ക് തിരിച്ചെത്തട്ടെയെന്ന് ബിസിസിഐ ആശംസിച്ചു.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെയാണ് റെയ്‌ന അവസാനമായി ഏകദിനം കളിച്ചത്. 18 ടെസ്റ്റുകളും 226 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരം യഥാക്രമം 768 റണ്‍സും 5615 റണ്‍സും നേടി. 78 ടി20 മത്സരങ്ങളില്‍ നിന്ന് 1605 റണ്‍സും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി 17 മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ചുറിയടക്കം 383 റണ്‍സ് റെയ്‌ന അടിച്ചെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!