റെയ്‌ന എവിടേയും പോകുന്നില്ല; സുപ്രധാന തീരുമാനം പുറത്തുവിട്ട് സിഎസ്‌കെ വക്താവ്

By Web TeamFirst Published Dec 25, 2020, 2:06 PM IST
Highlights

ഐപിഎല്ലിന് ഉണ്ടാകുമെന്ന് ഉറപ്പായിരുന്ന സുരേഷ് റെയ്‌ന അവസാന നിമിഷമാണ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നുവെന്നാണ് റെയ്‌ന  അറിയിച്ചത്.

ചെന്നൈ: കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏഴാം സ്ഥാനത്തായിരുന്നു മുന്‍ ഇന്ത്യന്‍ താരം എം എസ് ധോണി നയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അവസാനിപ്പിച്ചത്. ഇതിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് മധ്യനിരയില്‍ കരുത്തനായ ഒരു ബാറ്റ്‌സ്മാന്‍ ഇല്ലെന്നുള്ളതായിരുന്നു. ഐപിഎല്ലിന് ഉണ്ടാകുമെന്ന് ഉറപ്പായിരുന്ന സുരേഷ് റെയ്‌ന അവസാന നിമിഷമാണ് ഐപിഎല്ലില്‍ നിന്ന് പിന്മാറിയത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നുവെന്നാണ് റെയ്‌ന  അറിയിച്ചത്. എന്നാല്‍ ടീം മാനേജ്‌മെന്റുമായുണ്ടായി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് താരം പിന്മാറിയതെന്നുള്ള വാര്‍ത്തകളും വന്നു. 

താരത്തെ വരും സീസണില്‍ ടീമില്‍ നിലനിര്‍ത്തില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.  ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളെ താരത്തെ ടീമില്‍ നിലനിര്‍ത്തുമെന്നാണ്. വരും സീസണിലും റെയ്‌ന് സിഎസ്‌കെയുടെ ഭാഗമായിരിക്കുമെന്ന് ഫ്രാഞ്ചൈസി അറിയിച്ചു. മുംബൈ മിററിനോട് സംസാരിക്കുകയായിരുന്നു ഫ്രാഞ്ചൈസി വക്തമാവ്.  അടുത്ത സീസണില്‍ റെയ്‌ന ടീമില്‍ തിരിച്ചെത്തുമെന്ന് സിഎസ്‌കെ മാനേജ്‌മെന്റും വ്യക്തമാക്കി. 

2008 മുതല്‍ ചെന്നൈ താരമായ റെയ്‌ന ഐ പി എല്ലില്‍ 4527 റണ്‍സ് നേടിയിട്ടുണ്ട്. നിലവില്‍ സയ്യീദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് റെയ്‌ന. യുപിക്ക് വേണ്ടിയാമ് റെയ്‌ന കളിക്കുക. അതിനുള്ള പരിശീലനവും താരം ആരംഭിച്ചിരുന്നു. ഇതിനിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടര്‍ന്ന് താരത്തെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടു.

click me!