'ഓന്‍റെ അടികളിൽ ഏറ്റം ഏറ്റം പവറാർന്നൊരടി'; മുത്തുമണിയാണ് സൂര്യ, പിന്നിലാക്കിയത് കൊലകൊമ്പനെ!

By Web TeamFirst Published Oct 2, 2022, 8:52 PM IST
Highlights

ഓസ്ട്രേലിയയുടെ വെടിക്കെട്ട് വീരന്‍ ഗ്ലെന്‍ മാക്സ്‍വെല്‍ ആണ് പിന്നിലായത്. 166 പ്രഹരശേഷിയില്‍ 604 പന്തുകള്‍ നേരിട്ടാണ് മാക്സ്‍വെല്‍ ഈ നേട്ടത്തിലെത്തിയത്.

ഗുവാഹത്തി: ട്വന്‍റി 20 ക്രിക്കറ്റില്‍ വമ്പന്‍ നേട്ടം പേരിലെഴുതി ഇന്ത്യയുടെ മിന്നും താരം സൂര്യകുമാര്‍ യാദവ്. ട്വന്‍റി 20യില്‍ കുറഞ്ഞ ബോളുകള്‍ മാത്രം നേരിട്ട് ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന താരമായാണ് സൂര്യ മാറിയത്. ഓസ്ട്രേലിയയുടെ വെടിക്കെട്ട് വീരന്‍ ഗ്ലെന്‍ മാക്സ്‍വെല്‍ ആണ് പിന്നിലായത്. 166 പ്രഹരശേഷിയില്‍ 604 പന്തുകള്‍ നേരിട്ടാണ് മാക്സ്‍വെല്‍ ഈ നേട്ടത്തിലെത്തിയത്.

എന്നാല്‍, അതിനെ മറികടക്കാന്‍ സൂര്യക്ക് വേണ്ടി വന്നത് വെറും 573 പന്തുകള്‍ മാത്രമാണ്. 174 ആണ് സൂര്യയുടെ സ്ട്രൈക്ക് റേറ്റ്. 635 പന്തുകള്‍ നേരിട്ട് 1000 ക്ലബ്ബിലെത്തിയ ന്യൂസിന്‍ഡിന്‍റെ കോളിന്‍ മുണ്‍റോ ആണ് മൂന്നാമത്. വെസ്റ്റ്ഇന്‍ഡീസിന്‍റെ എവിന്‍ ലൂയിസ് നാലാം സ്ഥാനത്തും ശ്രീലങ്കയുടെ തിസാര പെരേര ആറാമതുമാണ്. 

അതേസമയം, കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും തുടക്കമിട്ട വെടിക്കെട്ട് തുടക്കം സൂര്യകുമാര്‍ യാദവും വിരാട് കോലിയും പൂര്‍ത്തിയാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്ക് എതിരായ ആദ്യ ടി20യില്‍ ഇന്ത്യ പടുകൂറ്റന്‍ സ്കോര്‍ ആണ് പടുത്തുയര്‍ത്തിയിട്ടുള്ളത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 237 റണ്‍സ് നേടി. കെ എല്‍ രാഹുല്‍(28 പന്തില്‍ 57), രോഹിത് ശര്‍മ്മ(37 പന്തില്‍ 43), സൂര്യകുമാര്‍ യാദവ്(22 പന്തില്‍ 61)), വിരാട് കോലി(28 പന്തില്‍ 49*) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്കോര്‍. 

സൂര്യകുമാറിന്‍റെ സിക്‌സര്‍ നായാട്ടിനാണ് ഗുവാഹത്തി സാക്ഷ്യം വഹിച്ചത്. കാര്യവട്ടത്ത് നിര്‍ത്തിയയിടത്തുനിന്ന് തുടങ്ങിയ സൂര്യ 18 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി. 17-ാം ഓവറില്‍ പാര്‍നലിനെ സിക്‌സര്‍ പറത്തിയായിരുന്നു സൂര്യയുടെ ആഘോഷം. ഒടുവില്‍ റണ്‍ഔട്ട് ആയി പുറത്താകുമ്പോള്‍ താരം 22 പന്തില്‍ 61 റണ്‍സ് പേരിലെഴുതിയിരുന്നു.

നിലവില്‍ ആരാണ് ടി20 ക്രിക്കറ്റിലെ മികച്ച ബാറ്റര്‍? ഇന്ത്യന്‍ താരത്തിന്റെ പേരെടുത്ത് പറഞ്ഞ് വെയ്ന്‍ പാര്‍നെല്‍

click me!