ഗംഭീറിന്റെ വരവിന് ശേഷം അപ്രതീക്ഷിത ട്വിസ്റ്റ്, നായകന്‍ ഹാര്‍ദിക്കല്ല, ടി20യിൽ നയിക്കാന്‍ സൂര്യകുമാറെന്ന് സൂചന

Published : Jul 16, 2024, 09:51 PM ISTUpdated : Jul 16, 2024, 09:56 PM IST
ഗംഭീറിന്റെ വരവിന് ശേഷം അപ്രതീക്ഷിത ട്വിസ്റ്റ്, നായകന്‍ ഹാര്‍ദിക്കല്ല, ടി20യിൽ നയിക്കാന്‍ സൂര്യകുമാറെന്ന് സൂചന

Synopsis

ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ടി20 മത്സരങ്ങളിൽ ഇന്ത്യയെ നയിക്കാൻ ഹാർദിക് പാണ്ഡ്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

മുംബൈ: സൂര്യകുമാർ യാദവിനെ ടി20 ഇന്ത്യൻ ടീം ക്യാപ്റ്റനാക്കിയേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് ചീഫ് സെലക്ടർ അജിത് അ​ഗാർക്കറും പരിശീലകൻ ​ഗൗതം ​ഗംഭീറും തമ്മിൽ ചർച്ച നടത്തിയതായും ഇക്കാര്യം വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ അറിയിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2026 ലോകകപ്പ് വരെ സൂര്യകുമാറിനെ നായകനാക്കാനാണ് ആലോചന. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ടി20 മത്സരങ്ങളിൽ ഇന്ത്യയെ നയിക്കാൻ ഹാർദിക് പാണ്ഡ്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

Read More... സഞ്ജുവിനെ ടി20 ടീമില്‍ നിലനിര്‍ത്തുക തന്നെ വേണം! കാരണം വ്യക്തമാക്കി പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം

30 കാരനായ താരം പൂർണ ആരോഗ്യവാനാണെന്നും ശ്രീലങ്കൻ പരമ്പരക്ക് താൻ തയ്യാറാണെന്നും ബിസിസിഐയെ അറിയിച്ചിരുന്നു. മൂന്ന് ടി20 മത്സരങ്ങൾ കളിച്ചതിന് ശേഷം അദ്ദേഹം നാട്ടിലേക്ക് മടങ്ങുമെന്നും ഏകദിന പരമ്പരക്കുണ്ടാകില്ലെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.  ഇന്ത്യയുടെ 2024 ടി 20 ലോകകപ്പ് നേട്ടത്തിൽ ​ഹാർദിക്കിന്റെ പ്രകടനം നിർണായകമായിരുന്നു. ഹെൻറിച്ച് ക്ലാസൻ്റെയും ഡേവിഡ് മില്ലറുടെയും നിർണായക വിക്കറ്റുകളാണ് ഫൈനലിൽ പാണ്ഡ്യ വീഴ്ത്തിയത്.

Asianet News Live

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍