രോഹിത്, കാര്‍ത്തികിനെ കഴുത്തിന് പിടിച്ച സംഭവം; പിന്നില്‍ കാരണമുണ്ട്, വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്

By Web TeamFirst Published Sep 22, 2022, 8:09 PM IST
Highlights

12-ാം ഓവറില്‍ ഉമേഷ് യാദവിന്റെ പന്തില്‍ കാര്‍ത്തികിന് ക്യാച്ച് നല്‍കിയാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ മടങ്ങുന്നത്. എന്നാല്‍ അംപയര്‍ ഔട്ട് നല്‍കിയിരുന്നില്ല. പിന്നാലെ ഡിആര്‍എസ് എടുക്കുകയും വിക്കറ്റ് ലഭിക്കുകയുമായിരുന്നു.

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന്റെ കഴുത്തിന് പിടിക്കുന്ന വീഡിയോ വൈറലായിരുന്നു. അപ്പീല്‍ ചെയ്യാത്തിനെ തുടര്‍ന്നാണ് തമാശയോടെ രോഹിത് കാര്‍ത്തിക്കിന്റെ കഴുത്തിന് പിടിച്ചത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആദ്യ ടി20യില്‍ ഒന്നും അനുകൂലമായിരുന്നില്ല. ഫീല്‍ഡര്‍മാര്‍ അനായാസമായ ക്യാച്ചുകള്‍ കൈവിട്ടിരുന്നു. മാത്രമല്ല, അക്‌സര്‍ പട്ടേലൊഴികെയുള്ള ബൗളര്‍മാര്‍ക്കൊന്നും താളം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

12-ാം ഓവറില്‍ ഉമേഷ് യാദവിന്റെ പന്തില്‍ കാര്‍ത്തികിന് ക്യാച്ച് നല്‍കിയാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ മടങ്ങുന്നത്. എന്നാല്‍ അംപയര്‍ ഔട്ട് നല്‍കിയിരുന്നില്ല. പിന്നാലെ ഡിആര്‍എസ് എടുക്കുകയും വിക്കറ്റ് ലഭിക്കുകയുമായിരുന്നു. ഡിആര്‍എസ് പരിശോധിക്കുമ്പോഴാണ് രോഹിത്, കാര്‍ത്തികിന്റെ കഴുത്തിന് പിടിക്കുന്നത്. അതിന്റെ കാരണം വ്യക്തമാക്കുകയാണ് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ്. 

മൂന്ന് മാറ്റങ്ങള്‍ ഉറപ്പ്, ജീവന്‍മരണപ്പോരിന് ഇന്ത്യ; ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20ക്കുള്ള സാധ്യതാ ടീം

സംഭവം നടക്കുമ്പോള്‍ അടുത്തുണ്ടായിരുന്ന സൂര്യകുമാര്‍ പറയുന്നതിങ്ങനെ. ''വിക്കറ്റിന് പിന്നില്‍ നിന്ന് എപ്പോഴും എല്ലാം കേള്‍ക്കണം എന്നില്ല. എന്നാല്‍ ബാറ്റ്‌സ്മാന്റെ അടുത്ത നില്‍ക്കുന്ന ഫീല്‍ഡര്‍മാര്‍ കേള്‍ക്കാന്‍ സാധ്യതയുമുണ്ട്. രോഹിത്തും കാര്‍ത്തികും തമ്മില്‍ സംസാരിച്ചത് അതാണ്. ദീര്‍ഘകാലമായി അവര്‍ക്ക് പരസ്പരം അറിയാം. ഒരുപാട് കാലം ഒരുമിച്ച് ക്രിക്കറ്റ് കളിച്ചവരാണ്. ഇത്തരം തമാശകളൊക്കെ അവര്‍ക്കിടയില്‍ സംഭവിക്കാറുണ്ട്.'' സൂര്യ പറഞ്ഞു.

മത്സരത്തില്‍ ഓസീസ് നാല് വിക്കറ്റിന് ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 19.2 ഓവറില്‍ ഓസീസ് ലക്ഷ്യം മറികടന്നു. കാമറൂണ്‍ ഗ്രീന്‍ (30 പന്തില്‍ 61), മാത്യൂ വെയ്ഡ് (21 പന്തില്‍ 45), സ്റ്റീവന്‍ സ്മിത്ത് (35) എന്നിവരാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേല്‍ മാത്രമാണ് തിളങ്ങിയത്.

ഓസ്ട്രേലിയയില്‍ അവന്‍ ഷഹീന്‍ അഫ്രീദിയെ കടത്തിവെട്ടും, ഇന്ത്യന്‍ പേസറെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി പോണ്ടിംഗ്

click me!