ആദ്യ മത്സരത്തിലേതുപോലെ ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെയാകും അഞ്ചാം നമ്പറില്‍. ആദ്യ മത്സരത്തില്‍ ഹാര്‍ദ്ദിക് നടത്തിയ വെടിക്കെട്ടാണ് ഇന്ത്യന്‍ സ്കോര്‍ 200 കടത്തിയത്. 30 പന്തില്‍ 71 റണ്‍സടിച്ച ഹാര്‍ദ്ദിക് ഇന്ത്യയുടെ ടോപ് സ്കോററുമായിരുന്നു.

നാഗ്പൂര്‍: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 മത്സരം നാളെ നാഗ്‌പൂരില്‍ നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ബൗളര്‍മാര്‍ നിറം മങ്ങിയ ആദ്യ മത്സരത്തില്‍ ഇന്ത്യ നാലു വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. രണ്ടാം മത്സരവും തോറ്റാല്‍ മൂന്ന് മത്സര പരമ്പര കൈവിടുമെന്ന കനത്ത സമ്മര്‍ദ്ദത്തിലാണ് ടീം രണ്ടാം മത്സരത്തില്‍ ഇറങ്ങുന്നത്. അതുകൊണ്ടു തന്നെ ടീമില്‍ ഏതാനും മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഓപ്പണര്‍മാരായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും തന്നെ ഇറങ്ങും. രാഹുല്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യക്ക് ആശ്വാസകരമാണ്. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ വിരാട് കോലി തന്നെയാകും മൂന്നാം നമ്പറില്‍. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങുമ്പോള്‍ ബാറ്റിംഗിലെ ടോപ് ഫോര്‍ ഭദ്രമാണ്.

ഓസ്ട്രേലിയയില്‍ അവന്‍ ഷഹീന്‍ അഫ്രീദിയെ കടത്തിവെട്ടും, ഇന്ത്യന്‍ പേസറെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി പോണ്ടിംഗ്

ആദ്യ മത്സരത്തിലേതുപോലെ ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെയാകും അഞ്ചാം നമ്പറില്‍. ആദ്യ മത്സരത്തില്‍ ഹാര്‍ദ്ദിക് നടത്തിയ വെടിക്കെട്ടാണ് ഇന്ത്യന്‍ സ്കോര്‍ 200 കടത്തിയത്. 30 പന്തില്‍ 71 റണ്‍സടിച്ച ഹാര്‍ദ്ദിക് ഇന്ത്യയുടെ ടോപ് സ്കോററുമായിരുന്നു. ആറാം നമ്പറില്‍ റിഷഭ് പന്ത് തിരിച്ചെത്തിയേക്കും. കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തി ദിനേശ് കാര്‍ത്തിക് കീപ്പിംഗില്‍ നിര്‍ണായ റിവ്യു എടുക്കാന്‍ നിര്‍ദേശിക്കുന്നതിലും പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ അക്സര്‍ പട്ടേലാണ് ആറാമതായി ബാറ്റിംഗിനിറങ്ങിയത്. ആദ്യ മത്സരത്തില്‍ നിറം മങ്ങിയ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം ആര്‍ അശ്വിന്‍ അന്തിമ ഇലവനില്‍ കളിച്ചേക്കും. ഫോം ഔട്ട് ആണെങ്കിലും ഭുവനേശ്വര്‍ കുമാര്‍ തന്നെ പേസ് നിരയില്‍ തുടരും. ഹര്‍ഷല്‍ പട്ടേലാകും രണ്ടാം പേസര്‍. മൂന്നാം പേസറായി ഉമേഷ് യാദവിന് പകരം ജസ്പ്രീത് ബുമ്ര തിരിച്ചെത്തിയേക്കും.

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് തിങ്ങിനിറയും; ശേഷിക്കുന്നത് ചുരുങ്ങിയ ടിക്കറ്റുകള്‍

രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: Rohit Sharma,KL Rahul,Virat Kohli,Suryakumar Yadav,Rishabh Pant,Hardik Pandya,Axar Patel,Ravichandran Ashwin,Bhuvneshwar Kumar,Harshal Patel,Jasprit Bumrah.