മങ്ങാതെ സൂര്യകുമാറിന്‍റെ ഒളിമ; ഏറ്റവും പുതിയ ടി20 റാങ്കിംഗ് പുറത്ത്

Published : Nov 23, 2022, 04:28 PM ISTUpdated : Nov 23, 2022, 04:30 PM IST
മങ്ങാതെ സൂര്യകുമാറിന്‍റെ ഒളിമ; ഏറ്റവും പുതിയ ടി20 റാങ്കിംഗ് പുറത്ത്

Synopsis

ബാറ്റര്‍മാരില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ ദേവോണ്‍ കോണ്‍വേ മൂന്നും പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം നാലും സ്ഥാനങ്ങളിലാണ്

ദുബായ്: ട്വന്‍റി 20 റാങ്കിംഗില്‍ ബാറ്റര്‍മാരില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ടി20യില്‍ 51 പന്തില്‍ പുറത്താവാതെ 111 റണ്‍സ് നേടിയതാണ് സൂര്യക്ക് ഗുണമായത്. മൂന്നാം മത്സരത്തില്‍ പുറത്താകാതെ 30 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 50-ാം സ്ഥാനത്തെത്തി. പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഓപ്പണറുമായ മുഹമ്മദ് റിസ്‌വാന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. കരിയറിലെ ഏറ്റവും മികച്ച 895 റേറ്റിംഗ് പോയിന്‍റില്‍ സ്കൈ എത്തിയിരുന്നെങ്കിലും മൂന്നാം ടി20 മഴ കാരണം സമനിലയായതോടെ 890 ആയി കുറഞ്ഞു. 

ബാറ്റര്‍മാരില്‍ ന്യൂസിലന്‍ഡ് ഓപ്പണര്‍ ദേവോണ്‍ കോണ്‍വേ മൂന്നും പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം നാലും സ്ഥാനങ്ങളിലാണ്. ദക്ഷിണാഫ്രിക്കയുടെ എയ്‌ഡന്‍ മാര്‍ക്രമാണ് അഞ്ചാമത്. ബൗളര്‍മാരില്‍ രണ്ട് സ്ഥാനങ്ങളുയര്‍ന്ന് ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍ 11-ാം സ്ഥാനത്തെത്തി. അതേസമയം ഇടംകൈയന്‍ പേസര്‍ അര്‍ഷ്‌ദീപ് സിംഗ് 21-ാം സ്ഥാനത്തേക്കുയര്‍ന്നു. എട്ട് സ്ഥാനങ്ങളുയര്‍ന്ന സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ 40-ാം സ്ഥാനത്താണ്. ലങ്കയുടെ വനിന്ദു ഹസരങ്കയും അഫ്‌‌ഗാന്‍റെ റാഷിദ് ഖാനും ഇംഗ്ലണ്ടിന്‍റെ ആദില്‍ റഷീദും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാ നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ഒന്നും അഫ്‌ഗാന്‍റെ മുഹമ്മദ് നബി രണ്ടും ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ മൂന്നാം സ്ഥാനങ്ങളിലാണ്. 

2022ല്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ട്വന്‍റി 20 റണ്‍സ് നേടിയ താരമാണ് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. രണ്ട് സെഞ്ചുറികളും 9 ഫിഫ്റ്റികളും സഹിതം 187.43 സ്ട്രൈക്ക് റേറ്റിലും 46.56 ശരാശരിയിലും സൂര്യ 1164 റണ്‍സ് നേടി. റിസ്‌വാന് 10 അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെ 45.27 ശരാശരിയിലും 122.96 സ്ട്രൈക്ക് റേറ്റിലും 996 റണ്‍സാണുള്ളത്. 

ക്യാപ്റ്റൻ പാണ്ഡ്യ ക്ലിക്ക്ഡ്; ന്യൂസിലൻഡ് മണ്ണിൽ ചരിത്രമെഴുതി ടീം ഇന്ത്യ, ടി 20 പരമ്പര സ്വന്തം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ആവേശപ്പോരിൽ ബംഗ്ലാദേശിന് തോൽവി, തുടർച്ചയായ ആറാം തവണ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യൻ വനിതാ ടീം
അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി; ഹര്‍ഷിത് റാണ പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു