ഇന്ത്യൻ ടി20 ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ മുംബൈ ഇന്ത്യൻസ് വിടാൻ സൂര്യകുമാർ യാദവ്?

Published : Jun 08, 2026, 12:05 PM ISTUpdated : Jun 08, 2026, 12:07 PM IST
Suryakumar Yadav

Synopsis

2018-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്നാണ് സൂര്യകുമാർ മുംബൈ ഇന്ത്യൻസിലെത്തുന്നത്. മുംബൈയുടെ പല കിരീടനേട്ടങ്ങളിലും നിർണായക പങ്കുവഹിച്ച സൂര്യയ്ക്ക് പക്ഷേ 2026 ഐ.പി.എൽ സീസണില്‍ തിളങ്ങാനായിരുന്നില്ല.

മുംബൈ: ഇന്ത്യൻ ടി20 ടീം നായകസ്ഥാനത്തു നിന്നും ടീമില്‍ നിന്നും പുറത്തായതിന് പിന്നാലെ സൂര്യകുമാർ യാദവ് ഐ.പി.എഎല്ലില്‍ മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സൂര്യകുമാറിന്‍റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ മുംബൈ ഇന്ത്യൻസുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും പൂർണ്ണമായി നീക്കിയതാണ് ആരാധകര്‍ക്കിടയില്‍ ഇത്തരമൊരു ചര്‍ച്ചക്ക് കാരണമായത്. ഇതിന് പിന്നാലെ സൂര്യകുമാർ മുംബൈ ഇന്ത്യൻസിനെ അണ്‍ ഫോളോ ചെയ്തതായി റിപ്പോര്‍ട്ടുകൾ വന്നെങ്കിലും പിന്നാലെ ഫോളോ ചെയ്തു. എന്നാല്‍ നിലവിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ സൂര്യകുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നില്ല. രോഹിത് ശർമ്മയ്ക്കും എം.എസ് ധോണിക്കുമൊപ്പമുള്ള ഒരു ചിത്രം മാത്രമാണ് ഇപ്പോൾ മുംബൈ ടീമുമായി ബന്ധപ്പെട്ട് സൂര്യയുടെ പ്രൊഫൈലിൽ നിലവിലുള്ളത്.

2018-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്നാണ് സൂര്യകുമാർ മുംബൈ ഇന്ത്യൻസിലെത്തുന്നത്. മുംബൈയുടെ പല കിരീടനേട്ടങ്ങളിലും നിർണായക പങ്കുവഹിച്ച സൂര്യയ്ക്ക് പക്ഷേ 2026 ഐ.പി.എൽ സീസണില്‍ തിളങ്ങാനായിരുന്നില്ല. സീസണിൽ 20.77 ശരാശരിയിൽ 270 റൺസ് മാത്രമാണ് സൂര്യ നേടിയത്. രണ്ട് അർദ്ധസെഞ്ച്വറികൾ മാത്രമാണ് സൂര്യയുടെ അക്കൗണ്ടിലുള്ളത്. സീസണില്‍ മുംബൈ ഇന്ത്യൻസ് പോയിന്‍റെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.

 

കഴിഞ്ഞ ദിവസമാണ് ലോകകപ്പ് നേടിയിട്ടും ഇന്ത്യൻ ടി20 ടീമിന്‍റെ നായകനായി സൂര്യകുമാറിന് പകരം ശ്രേയസ് അയ്യരെ ബി.സി.സി.ഐ നായകനായി തെരഞ്ഞെടുത്തത്. നായകസ്ഥാനത്തു നിന്ന് പുറത്താക്കിയതിനൊപ്പം 35കാരനായ സൂര്യയെ കളിക്കാരനെന്ന നിലയില്‍ പോലും ടീമിലുള്‍പ്പെടുത്തിയിരുന്നില്ല. അടുത്ത സീസണില്‍ മുംബൈ ഇന്ത്യൻസിലും പുതിയ ക്യാപ്റ്റൻ വരുമെന്നാണ് കരുതുന്നത്. ഭാവി മുന്നില്‍ കണ്ട് യുവതാരം തിലക് വര്‍മയെ മുംബൈ നായകനായി തെരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് സൂര്യകുമാര്‍ മുംബൈ വിടാന്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അരങ്ങേറ്റ ടെസ്റ്റില്‍ അഫ്ഗാനിസ്ഥാനെ കറക്കി വീഴ്ത്തി മാനവ് സുതർ; റെക്കോര്‍ഡ്, ഇന്ത്യക്കെതിരെ ഫോളോ ഓൺ വഴങ്ങി അഫ്ഗാൻ
'മാനവ് സുതര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം': വാനോളം വാഴ്ത്തി വാഷിംഗ്ടണ്‍ സുന്ദര്‍