മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ ആരൊക്കെ വേണം; രഹാനെക്ക് കോഡ് ഭാഷയില്‍ സന്ദേശമയച്ച് വസീം ജാഫര്‍

By Web TeamFirst Published Jan 4, 2021, 5:58 PM IST
Highlights

എന്നാല്‍ ജാഫര്‍ എഴുതിയിരിക്കുന്ന സന്ദേശത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ച രഹസ്യം കണ്ടുപിടിച്ച്  ആരാധകര്‍ വീണ്ടും ഞെട്ടിച്ചു. ഇന്ന് ഞാന്‍ നല്ലൊരു ഫില്‍റ്റര്‍ കോഫി കഴിച്ചു. എങ്ങനെയാണ് മീനുകള്‍ വെള്ളത്തിനടിയില്‍ ശ്വസിക്കുന്നത് എന്നോര്‍ത്ത് അത്ഭുതം തോന്നുന്നു.

മുംബൈ: സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം സമൂഹമാധ്യമങ്ങളില്‍ വന്‍ ഫോമിലാണ് വസീം ജാഫര്‍. ക്രിക്കറ്റിലെ ഓരോ സംഭവങ്ങളോടും ജാഫറിന്‍റെ പ്രതികരണം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുമുണ്ട്. ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ടീമില്‍ ആരൊക്കെ വേണമെന്ന കാര്യത്തില്‍ രഹാനെക്ക് കോഡ് ഭാഷയില്‍ ട്വീറ്റ് ചെയ്ത ജാഫര്‍ മൂന്നാം ടെസ്റ്റിന് മുമ്പും സമാനമായൊരു സന്ദേശമയച്ചിരിക്കുകയാണ്.

എന്നാല്‍ ജാഫര്‍ എഴുതിയിരിക്കുന്ന സന്ദേശത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ച രഹസ്യം കണ്ടുപിടിച്ച്  ആരാധകര്‍ വീണ്ടും ഞെട്ടിച്ചു. ഇന്ന് ഞാന്‍ നല്ലൊരു ഫില്‍റ്റര്‍ കോഫി കഴിച്ചു. എങ്ങനെയാണ് മീനുകള്‍ വെള്ളത്തിനടിയില്‍ ശ്വസിക്കുന്നത് എന്നോര്‍ത്ത് അത്ഭുതം തോന്നുന്നു. പിന്നീട് ഞാന്‍ ചെ ഗുവേരയുടെ ചിത്രവും കടന്ന് നന്നു നീങ്ങി. വഴിയില്‍വെച്ച് ഡോംബിവാലിയിലെ പഴയൊരു സ്നേഹിതനെ കണ്ടു, അയാളിപ്പോള്‍ ബോറിവാലിയില്‍ റസ്റ്ററന്‍റ് നടത്തുകയാണ്, സിഡ്നി ടെസ്റ്റിന് എല്ലാ ആശംസകളും എന്നായിരുന്നു ജാഫറിന്‍റെ ട്വീറ്റ്.

Today I had nice filter coffee by the lake. Amazing how fish can breathe underwater. Then I walked past a potrait of Che Guevara before bumping into an old pal from Dombivali who now has a restaurant in Borivali.

Btw good luck for SCG test 😉

— Wasim Jaffer (@WasimJaffer14)

എന്നാല്‍ ഈ ട്വീറ്റ് ഡീ കോഡ് ചെയ്ത് ആരാധകര്‍ കണ്ടെത്തിയത് സിഡ്നി ടെസ്റ്റില്‍ കെ എല്‍ രാഹുലിനെയും രോഹിത് ശര്‍മയെയും കളിപ്പിക്കണമെന്നും ഗില്ലും പൂജാരയും ടീമിലുണ്ടാവണമെന്നുമാണെന്നാണ്.ഫില്‍റ്റര്‍ കോഫി കെ എല്‍ രാഹുലും മീന്‍ ശ്വസിക്കുന്നത് ശുഭ്മാന്‍ ഗില്ലാണെന്നും ചെ ഗുവേര-പൂജാരയാണെന്നും. പഴയ സ്നേഹിതന്‍ രോഹിത് ശര്‍മയാണെന്നും ബോറിവാലിയിലെ റസ്റ്ററന്‍റ് രഹാനെയാണെന്നും അവര്‍ പറയുന്നു.

മെല്‍ബണ്‍ ടെസ്റ്റിന് മുമ്പും സമാനമായ സന്ദേശം ജാഫര്‍ ട്വീറ്റ് ചെയ്തിരുന്നു. നാല് മത്സര പരമ്പരയില്‍ ഇരു ടീമും ഓരോ മത്സരം ജയിച്ച് ഇപ്പോള്‍ തുല്യത പാലിക്കുകയാണ്.

click me!