
അഹമ്മദാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ രാജസ്ഥാനെതിരെ ഏഴ് വിക്കറ്റ് ജയവുമായി തമിഴ്‌നാട് ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തപ്പോള്‍ തമിഴ്നാട് 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ അശോക് മെനേറിയയും(32 പന്തില്‍ 51), അര്‍ജിത് ഗുപ്യതും(35 പന്തില്‍ 45), ആദിത്യ അഗര്‍വാളും(21 പന്തില്‍ 29)എന്നിവര്‍ മാത്രമെ ബാറ്റിംഗില്‍ തിളങ്ങിയുള്ളു.
മറുപടി ബാറ്റിംഗില്‍ 54 പന്തില്‍ 89 റണ്‍സെടുത്ത് പുറത്താകാടെ നിന്ന അരുണ്‍ കാര്‍ത്തിക്കും 28 റണ്‍സെടുത്ത എന്‍ ജഗദീശനും 17 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും തമിഴ്നാടിനായി തിളങ്ങി. പഞ്ചാബ്-ബറോഡ രണ്ടാം സെമി ഫൈനലിലെ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ തമിഴ്നാട് നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!