ബാറ്റിംഗിൽ നിരാശ, പക്ഷെ നായകനായി തിളങ്ങി സഞ്ജു സാംസൺ, മുഷ്‌താഖ് അലി ട്രോഫിയിൽ കേരളത്തിന് തകർപ്പന്‍ ജയം

Published : Oct 16, 2023, 08:56 PM IST
ബാറ്റിംഗിൽ നിരാശ, പക്ഷെ നായകനായി തിളങ്ങി സഞ്ജു സാംസൺ, മുഷ്‌താഖ് അലി ട്രോഫിയിൽ കേരളത്തിന് തകർപ്പന്‍ ജയം

Synopsis

കേരളത്തിനായി ശ്രേയസ് ഗോപാലും വിനോദ് കുമാറും നാലു വിക്കറ്റ് വീതം വീഴ്ത്തി.164 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഹിമാചല്‍ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ഒരു റണ്‍ വീതമെടുത്ത പ്രശാന്ത് ചോപ്രയെയും സുമീത് വര്‍മയെയും വിനോദ് കുമാര്‍ വീഴ്ത്തിയതോടെ ഹിമാചല്‍ 8-2ലേക്ക് കൂപ്പുകുത്തി.

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ സഞ്ജു സാംസണ്‍ നായകനായി തിളങ്ങിയപ്പോള്‍ ഹിമാചല്‍പ്രദേശിനെതിരെ കേളത്തിന് വമ്പന്‍ ജയം. കേരളം ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹിമാചലിനെ 19.1 ഓവറില്‍ 128 റണ്‍സിന് പുറത്താക്കിയാണ് കേരളം വമ്പന്‍ ജയം സ്വന്തമാക്കിയത്.40 റണ്‍സെടുത്ത നിഖില്‍ ഗാങ്തയും 20 റണ്‍സെടുത്ത ഏകാന്ത് സെന്നും മാത്രമെ ഹിമാചലിനായി തിളങ്ങിയുള്ളു.

കേരളത്തിനായി ശ്രേയസ് ഗോപാലും വിനോദ് കുമാറും നാലു വിക്കറ്റ് വീതം വീഴ്ത്തി.164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഹിമാചല്‍ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ഒരു റണ്‍ വീതമെടുത്ത പ്രശാന്ത് ചോപ്രയെയും സുമീത് വര്‍മയെയും വിനോദ് കുമാര്‍ വീഴ്ത്തിയതോടെ ഹിമാചല്‍ തുടക്കത്തിലെ 8-2ലേക്ക് കൂപ്പുകുത്തി.

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പിന്തുണ കിട്ടിയില്ലെന്ന പാക് ടീം ഡയറക്ടറുടെ വിമർശനം; പ്രതികരിച്ച് ഐസിസി

പിന്നീട് ഏകാന്ത് സെന്നും ഗാങ്തയും ഹിമാചലിനെ 50 കടത്തിയെങ്കിലും ഇരുവരെയും വീഴ്ത്തി ശ്രേയസ് ഗോപാല്‍ തിരിച്ചടിച്ചു. 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിഷി ധവാന്‍ മാത്രമെ പിന്നീട് ഹിമാചലിനായി പൊരുതിയുള്ളു. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ഒരു കളിയില്‍ നാലു പോയന്‍റുമായി കേരളം രണ്ടാം സ്ഥാനത്തേക്ക് കയറി.

നേരത്തെ ബാറ്റിംഗില്‍  ക്യാപ്റ്റന്‍ സഞ്ജു സാംസണ് തിളങ്ങാനാവാതെ പോയപ്പോള്‍ വിഷ്ണു വിനോദും(27 പന്തില്‍ 44) സച്ചിന്‍ ബേബിയും(20 പന്തില്‍ 30*), സല്‍മാന്‍ നിസാറും(23), മുഹമ്മദ് അസ്ഹറുദ്ദീനും നടത്തിയ ചെറുത്തുനില്‍പ്പാണ് കേരളത്തെ 163ല്‍ എത്തിച്ചത്. കേരളത്തിനായി അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ സഞ്ജു രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് നിരാശപ്പെടുത്തി.ബാറ്റിംഗിലെ നിരാശ ക്യാപ്റ്റന്‍സിയില്‍ പുറത്തെടുക്കാതിരുന്ന സഞ്ജു കൃത്യമായ ബൗളിംഗ് മാറ്റങ്ങളോടെയും ഫീല്‍ഡ് ക്രമീകരണത്തിലൂടെയും ഹിമാചലിനെ പിടിച്ചു കെട്ടി തിളങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാര്യവട്ടത്ത് ഇന്ത്യൻ ജൈത്രയാത്ര! സ്മൃതി-ഷെഫാലി വെടിക്കെട്ടിന് ശ്രീലങ്കക്ക് മറുപടിയില്ല, ലോകജേതാക്കളുടെ പകിട്ട് കാട്ടി തുടർച്ചയായ നാലാം ജയം, 30 റൺസിന്
മലയാളക്കരയിൽ ബാറ്റേന്തി ചരിത്രം കുറിച്ച് സ്മൃതി മന്ദാന! 10,000 റൺസ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം, സാക്ഷിയായി തിരുവനന്തപുരം